റെഡ് ബസ് കാര്‍,ബൈക്ക് പൂളിങ് വിപണിയിലേക്ക്

February 29, 2020 |
|
News

                  റെഡ് ബസ് കാര്‍,ബൈക്ക് പൂളിങ് വിപണിയിലേക്ക്

 ദില്ലി: ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെഡ്ബസ് ദേശീയ തലസ്ഥാന നഗരപരിധിയില്‍ മൊബിലിറ്റി സേവനം ലഭ്യമാക്കികൊണ്ട് കാര്‍,ബൈക്ക് പൂളിങ് വിപണിയിലേക്ക് പ്രവേശിച്ചു. ആര്‍പൂള്‍ എന്ന പേരിലാണ് പുതിയ സേവനത്തിന് റെഡ്ബസ് പേര് നല്‍കിയിരിക്കുന്നത്. ഈ പുതിയ സജ്ജീകരണത്തിലൂടെ ദേശീയതലസ്ഥാനത്തെ ഓഫീസ് യാത്രക്കാര്‍ക്ക് താമസസ്ഥലത്തിനും ജോലി സ്ഥലത്തിനും ഇടയില്‍ അവരുടെ സ്വകാര്യ കാറുകളിലും ബൈക്കുകളിലും മറ്റുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കാം..റെഡ്ബസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ നേരിട്ട് ആര്‍പൂള്‍ സേവനം സ്വന്തമാക്കാന്‍ സാധിക്കും.

സവാരി ദാതാക്കളുടെയും സവാരി സ്വന്തമാക്കുന്നവരുടെയും വിശ്വസനീയമായ ഒരു കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിന് നിലവില്‍ ഓഫിസുകളിലേക്ക് സ്ഥിര യാത്ര നടത്തുന്ന പ്രൊഫഷണലുകള്‍ക്ക് മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഉപയോക്താക്കളെ അവരുടെ മൊബൈല്‍ നമ്പറിലൂടെ സ്ഥിരീകരിക്കുന്നതിനൊപ്പം അവരുടെ സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് ഇമെയില്‍ ഐഡിയിലൂടെയോ അഡ്മിനിസ്‌ട്രേറ്റീവ് ഐഡി കാര്‍ഡിലൂടെയോ സ്ഥിരീകരണം നടത്തും. പദ്ധതിയുടെ ഭാഗമായ സവാരികളില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാണ്. വലിയ മലിനീകരണം നേരിടുന്ന ദല്‍ഹിയില്‍ മുമ്പ് ഒറ്റ-ഇരട്ടയക്ക വാഹനനിയന്ത്രണം നടപ്പാക്കിയപ്പോള്‍ പലരും പരീക്ഷിച്ച മാര്‍ഗമാണിത്. കൂടുതല്‍ വിശാലവും സൗകര്യപ്രദവുമായ രീതിയില്‍ തങ്ങളത് അവതരിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

Read more topics: # റെഡ്ബസ്, # redbus,

Related Articles

© 2025 Financial Views. All Rights Reserved