വ്യാപാരികള്‍ക്ക് ആഹ്ലാദ വാര്‍ത്തയുമായി സൗദി; ചെറു കടകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാം; പ്രാര്‍ത്ഥനാ സമയത്ത് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന നിയമത്തിന് അയവു വരുന്നുവെന്ന് സൂചന

July 18, 2019 |
|
News

                  വ്യാപാരികള്‍ക്ക് ആഹ്ലാദ വാര്‍ത്തയുമായി സൗദി; ചെറു കടകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാം; പ്രാര്‍ത്ഥനാ സമയത്ത് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന നിയമത്തിന് അയവു വരുന്നുവെന്ന് സൂചന

റിയാദ്: സൗദിയിലെ ചെറുകിട വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് ആഹ്ലാദിക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഭരണകൂടം പുറത്ത് വിടുന്നത്. കടകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും 24 മണിക്കൂറും തുടര്‍ച്ചയായി വ്യാപാരം നടത്താനുള്ള അനുമതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത്. അഞ്ചു നേരം നിസ്‌ക്കരിക്കുന്ന വേളകളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൂടാ എന്ന നിയമത്തിന് അയവു വരുത്തുന്ന നീക്കമാണിതെന്നാണ് സൂചന. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന കാബിനെറ്റ് മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഇതു വഴി ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ കഫേകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവയ്ക്കാണ് ഏറെ നേട്ടമുണ്ടാകുക. മാത്രല്ല ഉപഭോഗം വര്‍ധിക്കുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് ഇപ്പോള്‍ അഭിപ്രായമുയരുന്നത്. അര്‍ധ രാത്രിയോടെ വ്യാപാരങ്ങള്‍ അവസാനിച്ചാലും പൊതു സ്ഥലത്ത് യാത്രക്കാര്‍ അടക്കമുള്ള ആളുകളടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഈ നീക്കം ഏറെ മികച്ചതാണെന്നാണ് കരുതുന്നത്. 

എന്നാല്‍ യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമെന്ന നിലയില്‍ പ്രാര്‍ത്ഥനയ്ക്കിടെ സ്റ്റോറുകള്‍ അടയ്ക്കണമെന്ന നിയമം പൂര്‍ണമായും മാറ്റാനുള്ള നീക്കമാണോ ഇതെന്നാണ് ഇപ്പോള്‍ സംശയമുയരുന്നത്. എന്നാല്‍ ചെറുകിട കടകളും റസ്‌റ്റോറന്റുകളും ഒഴിച്ചുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് ബാധകമാകില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ഇതാണ് പൗരന്മാരില്‍ ആദ്യം സംശയത്തിന് കാരണമായ സംഗതി. 

 

Related Articles

© 2025 Financial Views. All Rights Reserved