വസ്തുവില്‍പ്പന മൂലധനവര്‍ധനയുമായി ബന്ധപ്പെട്ട നികുതി ഇളവിനുളള സമയപിരിധി 6 മാസം കൂടി നീട്ടി

June 28, 2021 |
|
News

                  വസ്തുവില്‍പ്പന മൂലധനവര്‍ധനയുമായി ബന്ധപ്പെട്ട നികുതി ഇളവിനുളള സമയപിരിധി 6 മാസം കൂടി നീട്ടി

ന്യൂഡല്‍ഹി: വസ്തുവില്‍പ്പനയിലൂടെ കൈവരുന്ന മൂലധനവര്‍ധനയുമായി ബന്ധപ്പെട്ട് നികുതി ഇളവ് ലഭിക്കാനുളള പുനര്‍നിക്ഷേപമോ നിര്‍മാണ പ്രവര്‍ത്തനമോ നടത്തുന്നതിനുളള സമയപിരിധി ആറ് മാസത്തേക്ക് കൂടി നീട്ടി. വസ്തുവില്‍പ്പന നടത്തി ആറ് മാസത്തിനകം പുനര്‍ നിക്ഷേപമോ നിര്‍മാണപ്രവര്‍ത്തനമോ നടത്തിയാലേ ആദയ നികുതി ചട്ടമനുസരിച്ച് നികുതി ഇളവ് ലഭിക്കൂ. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് ശേഷം നടന്ന വസ്തു ഇടപാടുകള്‍ക്കാണ് ഇത് ബാധകം. ഇതിന് ആദായ നികുതി വകുപ്പിന്റെ 54 മുതല്‍ 54 ജിബി വരെയുളള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുന്നത്. 2020 സെപ്റ്റംബറിന് ശേഷം നടത്ത ഇടപാടുകള്‍ക്ക് നികുതി ഇളവ് ആവശ്യമായിരുന്നെങ്കില്‍ 2021 ഏപ്രിലിന് മുന്‍പ് വീണ്ടും നിക്ഷേപം നടത്തണമായിരുന്നു. 

കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടതിനാല്‍ പലര്‍ക്കും പുനര്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ സാധ്യമായില്ല. ഇത് പരിഗണിച്ചാണ്, സമയപരിധി ആറ് മാസത്തേക്ക് കൂടി നീട്ടി നല്‍കിയത്. ഇത്തരം വ്യക്തികള്‍ക്ക് വരുന്ന സെപ്റ്റംബര്‍ മാസം വരെ പുനര്‍നിക്ഷേപത്തിന് സാവകാശം ലഭിക്കും.

Related Articles

© 2025 Financial Views. All Rights Reserved