
മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കാപ്പിറ്റല്‍ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും, രൂക്ഷമായ വെല്ലുവിളികളും കാരണം റിലയന്‍സ് കാപ്പിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വായ്പാ സംരംഭങ്ങളാണ് അടച്ചുപൂട്ടാന്‍ തയ്യാറെടുക്കുന്നത്. 2019 ഡിസംബറിനകം രണ്ട് വായ്പാ സംരംഭങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് വിവരം. വായ്പാ, ഇന്‍ഷുറന്‍സ്, മ്യൂചല്‍ ഫണ്ട്‌സ്, റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വായ്പാ കമ്പനികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്.
ഈ കമ്പനികളുടെയെല്ലാം മൊത്തം ആസ്തി 25,000 കോടി രൂപയോളം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അനില്‍ അംബാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ബിസിനസ് സംരംഭമാണ് ഇപ്പോള്‍ അടച്ചുപൂട്ടാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രണ്ട് വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കടബാധ്യത അധികരിച്ചത് മൂലമാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടാന്‍ കാരണമായത്.
നിലവില്‍ റിലയന്‍സ് കാപ്പിറ്റല്‍ അടക്കമുള്ള കമ്പനികളെല്ലാം പാപ്പരത്ത നടപടികളുമായാണ് മുന്‍പോട്ട് പോകുന്നത്. അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സംരംഭങ്ങളെല്ലാം വലിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ നേരിടുന്നത്. പ്രവര്‍ത്തനം അഴസാനിപ്പിക്കുമെങ്കിലും റിലയന്‍സ് കാപ്പിറ്റലിന്റെ പ്രധാന ഓഹരി ഉടമകളായി കമ്പനി തുടരും. റിലയന്‍സ് കാപ്പിറ്റലിന്റെ ഓഹരി വര്‍ധനവിലൂടെ കടബാധ്യത കുറക്കാനുള്ള നീക്കമാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.