
മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കാപ്പിറ്റലിന് 2019-2020 സാമ്പത്തിക വര്‍ഷത്തിലസാനിച്ച ഒന്നാം പാദത്തില്‍ നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. റിലയന്‍സ് കാപ്പിറ്റലിന്റെ ലാഭത്തില്‍ ഒന്നാം പാദത്തില്‍ നാല് മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2019 ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റലാഭമായി രേഖപ്പെടുത്തിയത് 1,218 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭമായി രേഖപ്പെടുത്തിടയത് 295 കോടി രൂപയാണെന്നാണ് കമ്പനി പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കമ്പനിയുടെ വരുമാനത്തിലടക്കം വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ വരുമാനത്തില്‍ 31 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയത്. കമ്പനിയുടെ ആകെ വരുമാനമായി രേഖപ്പെടുത്തിയത് 6,083 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍ വര്‍ഷം ഇതേകാലയളവ് വരെ കമ്പനിയുടെ ആകെ വരുമാനമായി രേഖപ്പെടുത്തിയത് 4,641 കോടി രൂപയാണ്. എന്നാല്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആകെ ആസ്തിയില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ആകെ വരുന്ന ആസ്തി ജൂണ്‍ മാസം വരെ 79,207 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം കമ്പനിയുടെ ആകെ വരുന്ന ആസ്തി 83,973 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം റിലയന്‍സ് കാപ്പിറ്റലിന് 2019 മാര്‍ച്ച് 31 വരെ ആകെ കടമായി രേഖപ്പെടുത്തിയത് 46,400 കോടി രൂപയാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ അനില്‍ അംബാനി കമ്പനിക്ക് കീഴിലുള്ള വിവിധ ആസ്തികള്‍ വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആസ്തി വില്‍പ്പനയിലൂടെ വിവിധ ബിസിനസ് മേഖലയുടെ കൈമാറ്റവും നടത്തി അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പ് ഏകദേശം 115 ബില്യണ്‍ രൂപയോളം സമാഹരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനിയുമായി ബന്ധപ്പെട്ട കടബാധ്യത മുഴുവന്‍ തീര്‍ക്കുമെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. 14 മാസംകൊണ്ടാണ് അനില്‍ അംബാനി 350 ബില്യണ്‍ ഡോളര്‍ കടബാധ്യത തീര്‍ത്തതായി കഴിഞ്ഞ ജൂണ്‍ 11 ന് പറഞ്ഞിരുന്നു. കടബാധ്യത തീര്‍ക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് അനില്‍ അംബാനി ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വായ്പാ തിരിച്ചടവ് വേഗത്തിലാക്കുക എന്നതാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കമ്പനിക്ക് ആകെ 939 ബില്യണ്‍ രൂപയുടെ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിയുടെ ആസ്ഥാന കെട്ടിടം വരെ വില്‍ക്കാനുള്ള ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്. മുംബൈ സന്താക്രൂസിലെ 700,000 ചതുരശ്ര അടി ലവലിപ്പം വരുന്ന റിലയന്‍സിന്റെ കമ്പനി ആസ്ഥാനം വില്‍ക്കുന്നിന് വേണ്ടിയുള്ള പ്രാരംഭ നടപടികല്‍ അനില്‍ അംബാനി ആരംഭിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികളെല്ലാം കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ കേന്ദ്രസ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയിലൂടെ 3000 കോടി രൂപയോളം കിട്ടണമെന്നാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതതിയിലുള്ള കമ്പനി ഗ്രൂപ്പുകള്‍ പറയുന്നത്.