റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അറ്റ നഷ്ടം 7,767 കോടി രൂപയായി

May 29, 2019 |
|
News

                  റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അറ്റ നഷ്ടം  7,767 കോടി രൂപയായി

ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നാലാം പാദത്തിലെ അറ്റ നഷ്ടം 7,767 കോടി രൂപയായി  കറഞ്ഞു. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കമ്പനിയുടെ അറ്റ നഷ്ടത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2017-2018 ഇതേ കാലയളവില്‍ 19,776 കോടി രൂപയായിരുന്നു അറ്റ നഷ്ടത്തില്‍ രേഖപ്പെടുത്തിയിരുന്നത്. അതേസമയം കമ്പനിയുടെ വരുമാനത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

2018-2019 സാമ്പത്തിക വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിയുടെ വരുമാനം 1,089 കോടി രൂപയായി  വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2017-2018 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 976 കോടി  രൂപയായിരുന്നു വരുമാനമായി ഉണ്ടായിരുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നഷ്ടത്തിലും വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. നഷ്ടം 7,206 രൂപയാണ് 2014-2019 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ  കാലയളവില്‍ 23,839 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved