ഐടിസിയുടെ ജോണ്‍ പ്ലേയേര്‍സ് റിലയന്‍സ് റീട്ടെയ്‌ലറിന് സ്വന്തം

March 27, 2019 |
|
News

                  ഐടിസിയുടെ ജോണ്‍ പ്ലേയേര്‍സ് റിലയന്‍സ് റീട്ടെയ്‌ലറിന് സ്വന്തം

ഐടിസിയുടെ പ്രശസ്ത മെന്‍സ് വെയര്‍ ബ്രാന്‍ഡായ ജോണ്‍ പ്ലയേര്‍സ് റിലയന്‍സ് റീട്ടെയ്‌ലര്‍ ഏറ്റെടുത്തു. ഏകദേശം 150 കോടി രൂപയുടെ ഇടപാടിലൂടെയാണ് ഐടിസിയുടെ മെന്‍സ്‌വെയര്‍ ബ്രാന്‍ഡായ ജോണ്‍ പ്ലേയേര്‍സിനെ റിലയന്‍സ് റീട്ടെയ്‌ലര്‍ ഏറ്റെടുത്തത്. ഇതോടെ റിലയന്‍സിന് കൂടുതല്‍ നേട്ടമാണ് ഈ ഇടപാടിലൂടെ കരസ്ഥമാക്കാന്‍ പറ്റുക. റിലയന്‍സ് റെഡിമെയ്ഡ് രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിന് ഈ ഇടപാട് കാരണമായേക്കും. 

ജോണ്‍ പ്ലേയേര്‍സ് ബ്രാന്‍ഡും അതിന്റെ 750 സ്റ്റോറികളിലൂടെ നടത്തിപ്പും വിതരണവകാശവും റിലയന്‍സ് റീട്ടെയ്‌ലറിന് സ്വന്തമാക്കാന്‍ പറ്റും. റിലയന്‍സിന്റെ മൂല്യം ഫാഷന്‍ രംഗത്ത് 350 കോടി രൂപയായി ഉയരും. 

അപ്പാരല്‍ ബിസിനസ് രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും, ശക്തി പ്രാപിക്കാനും വേണ്ടിയാണ് ഐടിസി ജോണ്‍ പ്ലേയറിന് കൈമാറിയത്.  ജോണ്‍ പ്ലേയറിനെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ഐടിസിക്ക് ഗപുരുതരമായ  വിഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഐടിസിക്ക് നേരിട്ട സാമ്പത്തിക ബാധ്യതയാണ് ജോണ്‍പ്ലയേര്‍സ് വില്‍്കുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍. 

 

Related Articles

© 2025 Financial Views. All Rights Reserved