
മുംബൈ:റിലയന്‍സ് ഇന്റസ്ട്രീസിന്റെ മാനേജിങ് ഡയറക്ടര്‍ പദവി മുകേഷ് അംബാനി ഒഴിയാന്‍ സാധ്യത. കമ്പനികളുടെ ചെയര്‍മാനും എംഡിയും ഒരാള്‍ തന്നെ ആയിരിക്കരുതെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിര്‍ദേശം നടപ്പാക്കുകയാണ് കമ്പനി. ഏപ്രില്‍ ഒന്ന് മുതല്‍ മാനേജിങ് ഡയറക്ടര്‍ പദവി ഒഴിഞ്ഞ ശേഷം പുതിയൊരാള്‍ ചുമതലയേല്‍ക്കുമെന്നാണ് വിവരം. റിലയന്‍സ് ഇന്റസ്ട്രീസിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് അംബാനി കുടുംബത്തില്‍ നിന്നാല്ലാതെ മറ്റൊരാള്‍ എംഡിയാകുക.
നിലവില്‍ റിലയന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഖില്‍ മേസ് വാനി,അദേഹത്തിന്റെ സഹോദരന്‍ ഹിതാല്‍, മനോജ് മോദി, ,പിഎംഎസ് പ്രസാദ് എന്നിവരാണ് കമ്പനിയുടെ എംഡി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ളതെന്നാണ് വിവരം. മേസ് വാനി കുടുംബം 1990 കള്‍ മുതല്‍ക്കെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ഇവര്‍ മുകേഷ് അംബാനിയുടെ ബന്ധുക്കളാണ്. ധീരുഭായ് അംബാനിയുടെ കാലത്ത് തന്നെ ഇവരുടെ പിതാവ് രസിക് ലാല്‍ മെസ്വാനി കമ്പനിയിലുണ്ട്. അതുകൊണ്ട് തന്നെ എംഡി സ്ഥാനത്തേക്ക് ഇവരായിരിക്കാനാണ് കൂടുതല്‍ സാധ്യത.