
മുംബൈ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്നത് അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പുകളാണ്. ഉയര്‍ന്ന വായ്പാ ബാധ്യതയും, കടബാധ്യതയും മൂലം അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പുകളെല്ലാം നട്ടം തിരിയുമ്പോള്‍ ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (Rlnfra) മികച്ച മുന്നേറ്റം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്. കമ്പനിയുടെ അറ്റാദായത്തില്‍ 18 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 345.51 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുന്‍വര്‍ഷം കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 293.77 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.
അതേസമയം കമ്പനിയുടെ ആകെ വരുമാനവും വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ വരുമാനം 4,527.37 കോടി രൂപയായി ഉയരുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 4,534.42 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.
എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ആകെ ചിലവ് കമ്പനിയുടെ ആകെ ചിലവ് 4,888.79 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ ചിലവ് 4,772.46 കോടി രൂപയായി ഉയരുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസക്കാലംകൊണ്ട് കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയുണ്ടായി. ഡല്‍ഹിയിലെ ഡിസ്‌കോംസില്‍ 55,000 ജീവനക്കാരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ മേഖലയില്‍ 4.35 ലക്ഷം ജീവനക്കാര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
അതേസമയം മുംബൈ മെട്രോ പ്രൊജക്ട് കമ്പനിക്ക് കൂടുതല്ഡ വരുമാനം നേടിക്കൊടുക്കുന്നതിന് കാരണമായിട്ടുണ്ട്. മുംബൈ മെട്രോ പദ്ധതിയിലൂടെ 91 കോടി രൂപയുടെ വരുമാന നേട്ടവും, റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ 303 കോടി രൂപയുടെ വരുമന നേട്ടവും റിലയന്‍സ് ഇന്‍ഫ്രയ്ക്ക് നേടാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.