
മുംബൈ: തിരഞ്ഞെടുത്ത പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് കൂടുതല്‍ സംസാരസമയവും ജിയോ അനുവദിച്ചു. 11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഈ പ്ലാനുകളില്‍ യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകളാണ് യഥാക്രമം ലഭിക്കുക.
അതായത് 11 രൂപയുടെ ഡാറ്റാ വൗച്ചര്‍ പ്ലാനില്‍ 800 എംബി 4ജി ഡാറ്റയും 75 മിനുട്ട് മറ്റ് നെറ്റ് വര്‍ക്കുകളിയേക്ക് സംസാര സമയവും ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ കാലാവധിയാകും ഉണ്ടാകുക. 4 ജി ഡാറ്റാ വൗച്ചര്‍ പാക്കുകളില്‍ നിന്നും 100% ഡാറ്റാ ഉപഭോഗം ഉറപ്പാക്കാന്‍ ഡാറ്റാ സേവനങ്ങള്‍ 64 കെബിപിഎസ് വരെ വേഗതയില്‍ തുടരുമെന്ന് ജിയോ പറഞ്ഞു. അതേസമയം ഉപയോഗിക്കാത്ത ഡാറ്റ അല്ലെങ്കില്‍ വോയ്സ് മിനിറ്റ,് അടിസ്ഥാന പ്ലാന്‍ കാലഹരണപ്പെടുന്നതോടൊപ്പം കാലഹരണപ്പെടും.
21 രൂപ ചാര്‍ജ് ചെയ്താല്‍ 2 ജി.ബി ഡാറ്റയാണ് ലഭിക്കുക. നേരത്തെ ഇത് ഒരു ജി.ബിയായിരുന്നു. 200 മിനുട്ട് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് സംസാര സമയവും ലഭിക്കും. 51 രൂപയുടെ പ്ലാന്‍ പ്രകാരം നേരത്തെ ലഭിച്ചിരുന്ന 3 ജി.ബിക്കുപകരം 6 ജി.ബി ഡാറ്റ ലഭിക്കും. 500 മിനുട്ടാനാണ് സംസാര സമയം. 101 രൂപ ചാര്‍ജ് ചെയ്താല്‍ നേരത്തെയുള്ള 6 ജി.ബിക്കുപകരം 12 ജി.ബി ഡാറ്റ ലഭിക്കും. 1000 മിനുട്ട് സംസാരസമയവും ഉണ്ടാകും.
വീട്ടിലുരുന്ന് ജോലി ചെയ്യാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഡാറ്റ നല്‍കാന്‍ ജിയോ തീരുമാനിച്ചത്. മാത്രമല്ല, വിദൂര ഇടപെടലുകളുടെ ആവശ്യകതയും വിനോദത്തിനായി കൂടുതല്‍ സമയം ലഭിക്കുന്നതിനാലും തടസ്സമില്ലാതെ കൂടുതല്‍ ഡാറ്റയുടെ ആവിശ്യം ഉപയോക്താക്കള്‍ക്കിടയിലുണ്ട്. ഈ വൗച്ചര്‍ അപ്ഗ്രേഡുകളിലൂടെ ജിയോ ഉപയോക്താക്കള്‍ക്ക് സഹായം ഉറപ്പാക്കുകയും ചെയ്യുന്നു. നിലവിലെ കണക്റ്റിവിറ്റി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി താങ്ങാനാവുന്ന നിരക്കിലാണ് ജിയോ ഡേറ്റ നല്‍കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ ചെയുമെന്നും ജിയോ പ്രഖ്യാപിച്ചു.