തദ്ദേശീയ പലചരക്കുകടകളുമായി സഹകരിച്ച് ജിയോമാര്‍ട്ട്; ഉൽപ്പന്ന വിതരണം വാട്സാപ്പി​ന്റെ സഹായത്തോടെ

April 22, 2020 |
|
News

                  തദ്ദേശീയ പലചരക്കുകടകളുമായി സഹകരിച്ച് ജിയോമാര്‍ട്ട്; ഉൽപ്പന്ന വിതരണം വാട്സാപ്പി​ന്റെ സഹായത്തോടെ

ജിയോ പ്ലാറ്റ്‌ഫോമിലെ നിക്ഷേപത്തോടൊപ്പം റിലയന്‍സ്‌ റീട്ടെയില്‍, വാട്ട്‌സാപ്പ് എന്നിവയുമായും ഫേസ്ബുക്ക് വാണിജ്യ പങ്കാളിത്ത കരാറിലെത്തി. ഫേസ്ബുക്ക്-റിലയൻസ് ജിയോ ഇടപാടിൽ സോഷ്യൽ മീഡിയ ഭീമൻ 9.9 ശതമാനം ഓഹരി 5.7 ബില്യൺ ഡോളറിനാണ് വാങ്ങിയത്. ഇന്ത്യയിൽ റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തുന്നുവെന്ന ഫെയ്‌സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന്റെ പ്രഖ്യാപനത്തിൽ വാട്ട്‌സ്ആപ്പും ജിയോമാർട്ട്, റിലയൻസ് റീട്ടെയിൽ സഹകരണവും ഉൾപ്പെടുന്നു.

വാട്ട്‌സാപ്പിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജിയോമാര്‍ട്ട് പ്ലാറ്റ്ഫോമില്‍ റിലയന്‍സ് റീട്ടെയിലിന്റെയും പ്രാദേശിക തലത്തിലുള്ള ചെറുകിട സംരംഭങ്ങളുടെയും ഉത്പന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. ഇത് ഇന്ത്യയിലുടെനീളമുള്ള ചെറുകിട സംരംഭകർക്ക് തദ്ദേശീയരായ ഉപഭോക്താക്കളെ ലഭിക്കുന്നതിനും അതുവഴി വ്യാപാരം മെച്ചപ്പെടുത്തുന്നതിനും സഹായകരമാണ്.

രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍, പലചരക്കു കടക്കാര്‍ എന്നിവരുമായുള്ള പങ്കാളിത്തത്തോടെയാണ് ജിയോമാര്‍ട്ട് ഒരുങ്ങുന്നത്. ഇതോടെ ഏറ്റവും അടുത്തുള്ള ചെറുകിട പലചരക്കുകട ഉടമകള്‍ക്കു വാട്ട്‌സാപ്പ് ഉപയോഗിച്ച് ജിയോ മാര്‍ട്ടുമായി പരിധിയില്ലാതെ ഇടപാട് നടത്തി ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളിലേക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാന്‍ കഴിയും. രാജ്യത്തെ 60 ദശലക്ഷം മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകള്‍,120 ദശലക്ഷം കര്‍ഷകര്‍, മറ്റ് കച്ചവടക്കാര്‍ തുടങ്ങിയവരിലായിരിക്കും ശ്രദ്ധയെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

ഇന്ത്യയിൽ ആളുകളെയും ബിസിനസുകളെയും ബന്ധിപ്പിക്കാൻ സഹായിക്കുന്നതിൽ വാട്ട്‌സ്ആപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടേയും കിരാന ഷോപ്പുകളുടേയും പങ്കാളിത്തത്തോടെയാണ് റിലയൻസ് റീട്ടെയിലിന്റെ പുതിയ കൊമേഴ്‌സ് പ്ലാറ്റ്ഫോം ജിയോമാർട്ട് നിർമ്മിക്കുന്നത്. വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് ജിയോമാർട്ടുമായി പരിധിയില്ലാതെ ഇടപാട് നടത്തി ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിലേക്ക് ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നൽകാൻ കഴിയുന്നു. ഏറ്റവും അടുത്തുള്ള കിരാനകളിലേക്ക് അവരെ ബന്ധിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ കമ്പനികൾ സഹകരിച്ച് പ്രവർത്തിക്കുമെന്നും ജിയോ പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved