റിലയന്‍സ് ജിയോയുടെ ഉപഭക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; ജൂണില്‍ മാത്രം കൂട്ടിച്ചേര്‍ത്തത് 10.2 മില്യണ്‍ ഉപഭോക്താക്കളെ

August 28, 2019 |
|
News

                  റിലയന്‍സ് ജിയോയുടെ ഉപഭക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; ജൂണില്‍ മാത്രം കൂട്ടിച്ചേര്‍ത്തത് 10.2 മില്യണ്‍ ഉപഭോക്താക്കളെ

റിലയന്‍സ് ജിയോ മറ്റ് ടെലികോം കമ്പനികളുടെ പ്രവര്‍ത്തനത്തെ ഒന്നാകെ തകിടം മറിക്കുകയാണ്. റിലയന്‍സ് ജിയോ ജൂണില്‍ മാത്രം ആകെ കൂട്ടിച്ചേര്‍ത്ത ഉപഭോക്താക്കളുടെ എണ്ണം 10.2 മില്യനാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഉപഭോക്തൃ സൂചികയില്‍ വര്‍ധനവായി രേഖപ്പെടുക്കിയിട്ടുള്ളത് 28.3 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍ ജിയോ നല്‍കുന്ന ഓഫറുകളും, ടെലികോം മേഖലയിലെ മികച്ച സേവന പ്രവര്‍ത്തനങ്ങളുമാണ് ഉപഭോക്തൃ അടിത്തറ വികസിക്കാന്‍ കാരണമായിട്ടുള്ളത്. എന്നാല്‍ രാജ്യത്തെ മുന്‍നിരമ ടെലികോം കമ്പനികളിലൊന്നായ വൊഡാഫോണ്‍-ഐഡിയയുടെ ഉപഭോക്താക്കളുടെ എണ്ണം 11.2 മില്യനാണെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്തൃ അടിത്തറയില്‍ അല്‍പ്പമെങ്കിലും വര്‍ധനവുണ്ടാക്കാന്‍ കമ്പനിക്ക് സാധ്യമായിട്ടുണ്ടെന്നാണ് കണക്കുകിളൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം ഭാരതിഎയര്‍ടെല്ലില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്‍മാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് ജൂണില്‍ മാത്രം ആകെ നഷ്ടമായത് 4.4 മില്യണ്‍ സജീവ ഉപഭോക്താക്കളെയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടെലികോം മേഖലയിലെ മൊത്തം ഉപയോക്താക്കളുടെ എണ്ണത്തില്‍ ജൂണില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ മാസത്തില്‍ മാത്രം 5.8 മില്യണ്‍ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞ് 984 മില്യണായി ചുരുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ടെലികോം മേഖലയിലെ സേവനങ്ങളില്‍ കൂടുതല്‍ ക്രമീകരണം വരുത്താത്തത് മൂലമാണ് ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നീ കമ്പനികളുടെ ഉപഭോക്തൃ അടിത്തറയില്‍ ഭീമമായ ഇടിവ് ഉണ്ടാുന്നചതന് കരാണമായതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved