റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്ക്കും ചാര്‍ജ് ചെയ്യാം

December 16, 2021 |
|
News

                  റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്ക്കും ചാര്‍ജ് ചെയ്യാം

റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്ക്കും ചാര്‍ജ് ചെയ്യാം. രാജ്യത്തുതന്നെ ഏറ്റവും ചെലവുകുറഞ്ഞ റീച്ചാര്‍ജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ഒരു രൂപ ചാര്‍ജ് ചെയ്താല്‍ 30 ദിവസത്തെ വാലിഡിറ്റായാണ് അവതരിപ്പിച്ച ഉടനെ നല്‍കിയിരുന്നത്. വൈകാതെ ഇത് ഒരു ദിവസമാക്കി കുറച്ചു. 100 എം.ബി അതിവേഗ ഡാറ്റ 10 എംബിയായും കുറച്ചു. അതിനുശേഷം വേഗം 64കെപിബിഎസ് ആയി കുറയും.

മൈ ജിയോ ആപ്പ് വഴിമാത്രമാണ് ഒരു രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയുക. റീച്ചാര്‍ജ് സെക്ഷനില്‍ വാല്യു പാക്ക് വിഭാഗത്തില്‍ അദര്‍ പ്ലാന്‍സ്-വഴിയാണ് ചാര്‍ജ് ചെയ്യാന്‍ കഴിയുക. കുറഞ്ഞ താരിഫില്‍ കൂടിയ ഡാറ്റ ലഭിക്കുന്ന ജിയോയുടെ മറ്റൊരു പ്ലാനാണ് 119 രൂപയുടേത്. 14 ദിവസമാണ് വാലിഡിറ്റി. ദിനംപ്രതി 1.5ജി.ബി ഡാറ്റ ഉപയോഗിക്കാം. 199 രൂപയുടെ പ്ലാനില്‍ 23 ദിവസം പ്രതിദിനം 1.5 ജി.ബി ഡാറ്റയാണ് ലഭിക്കുക. ഈയിടെയാണ് ജിയോ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ വിവിധ പ്ലാനുകളുടെ താരിഫ് ഉയര്‍ത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved