
കൊല്‍ക്കത്ത: റിലയന്‍സ് ഇന്‍ഡസ്ട്രസിന്റെ ഉടമസ്ഥതയിലുള്ള ടെലികോം വിഭാഗമായ ജിയോയുടെ ഐപിഒ ഈ വര്‍ഷമുണ്ടാകുമെന്ന് സൂചന. ടെലികോം സെക്ടര്‍ കാറ്റലിസ്റ്റായ സിഎല്‍സിഎയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ജിയോയുടെ 5ജി അവതരണവും ഓഹരി വില്‍പനയും ഈ വര്‍ഷം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളിലൊന്നായ ജിയോ വിവിധ നിക്ഷേപകരില്‍ നിന്നും 1.52 ലക്ഷം കോടി സ്വരൂപിച്ചിരുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍, ഇന്റല്‍ കാപ്പിറ്റല്‍, ക്വാല്‍കോം വെന്‍ച്വര്‍, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ കമ്പനികളെല്ലാം ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ജിയോയുടെ ഓഹരി വില്‍പനയെ വിപണി പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രതിസന്ധി അതീവ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളെല്ലാം നിരക്ക് ഉയര്‍ത്തിയിരുന്നു.