കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പിന്തുണ; ഈ സമയത്ത്‌രാജ്യത്തെ ഒറ്റകെട്ടായി ബന്ധിപ്പിക്കുവാന്‍ ജിയോയുടെ വന്‍ പദ്ധതികളും

March 25, 2020 |
|
News

                  കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പിന്തുണ; ഈ സമയത്ത്‌രാജ്യത്തെ ഒറ്റകെട്ടായി ബന്ധിപ്പിക്കുവാന്‍ ജിയോയുടെ വന്‍ പദ്ധതികളും

മുംബൈ/കൊച്ചി:കോവിഡ്-19നെതിരായ കൂട്ടായ പോരാട്ടത്തില്‍24ഃ7രാജ്യത്തിന്റെ സേവനത്തില്‍ ഏര്‍പ്പെടാനുള്ള ആഹ്വാനത്തോട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). സമഗ്രവും സുസ്ഥിരവുമായ ഒരു ബഹുമുഖ പ്രതിരോധ കര്‍മപദ്ധതിക്കാണ് കമ്പനി ഇതിനകം തുടക്കം കുറിച്ചിരിക്കുന്നത്. ഈ സമീപനം രാജ്യത്തിന് ആവശ്യാനുസരണം കൂടുതല്‍ വിപുലീകരിക്കാന്‍ കഴിയുന്നതാണ്.

കോവിഡ്-19നെതിരായ ഈ കര്‍മപദ്ധതിയില്‍ റിലയന്‍സ് ഫൗണ്ടേഷന്‍,റിലയന്‍സ് റീട്ടെയില്‍,ജിയോ,റിലയന്‍സ് ലൈഫ് സയന്‍സസ്,റിലയന്‍സ് ഇന്‍ഡസ്ട്രീസ്,റിലയന്‍സ് ഫാമിലിയിലെ6,00,000അംഗങ്ങള്‍ എന്നിവരുടെ സംയുക്ത ശക്തികളെ ആര്‍ഐഎല്‍ വിന്യസിച്ചിട്ടുണ്ട്.

പ്രവര്‍ത്തന പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ 

മുംബൈയിലെസെവന്‍ഹില്‍സ്ഹോസ്പിറ്റലില്‍ഇന്ത്യയുടെആദ്യത്തെകോവിഡ്-19സൗകര്യം റിലയന്‍സ് സ്ഥാപിച്ചു. ക്രോസ് മലിനീകരണത്തിന് സഹായിക്കുന്നതും അണുബാധ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമായ ഒരു നെഗറ്റീവ് പ്രഷര്‍ റൂം ഈ ആശുപത്രിയില്‍ ഉള്‍പ്പെടുന്നു.

കൊറോണവൈറസ്വെല്ലുവിളിയെനേരിടാന്‍രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെകൂടുതല്‍ സജ്ജരാക്കുന്നതിനായി ആര്‍ഐഎല്‍ പ്രതിദിനം100,000ഫെയ്സ് മാസ്‌കുകളും സ്യൂട്ടുകളും വസ്ത്രങ്ങളും പോലുള്ള നിരവധി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും (പിപിഇ) ഉല്‍പാദിപ്പിക്കും.കമ്പനിതാല്‍കാലികതൊഴിലാളികളുടെവേതനംജോലിയില്ലെങ്കില്‍പോലുംനല്‍കുമെന്ന്അറിയിച്ചു.ജിയോനെറ്റ്വര്‍ക്ക്പരിപാലിക്കുന്നതില്‍നിര്‍ണായകപങ്ക്വഹിക്കുന്നവരൊഴികെ ആര്‍ഐഎല്‍മിക്ക ജീവനക്കാരെയും വര്‍ക്ക്-ഫ്രം-ഹോംപ്ലാറ്റ്ഫോമിലേക്ക്മാറ്റി.

വീട്ടില്‍നിന്ന്ജോലി ചെയ്യുവാനുംപഠിക്കാനും,ജിയോ ലോകനിലവാരമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ജിയോ ഫൈബര്‍,ജിയോഫൈ,മൊബിലിറ്റി എന്നിവയിലൂടെ ഉറപ്പുവരുത്തും.

ഫൈബര്‍:ജിയോഫൈബര്‍നെറ്റ്വര്‍ക്ക്നിലവില്‍രാജ്യത്ത്ഉള്ളഇടങ്ങളില്‍സര്‍വീസ്ചാര്‍ജില്ലാതെഫൈബര്‍ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി(10 Mbps)ഈ അത്യാവശ്യ സമയത്തു നല്‍കും. നിലവിലുള്ള എല്ലാ ജിയോ ഫൈബര്‍ വരിക്കാര്‍ക്കും,എല്ലാ പ്ലാനുകളിലുടനീളം ജിയോ ഇരട്ടി ഡാറ്റ നല്‍കും.

ജിയോയുടെ4ജി ഡാറ്റ ആഡ്-ഓണ്‍ വൗച്ചറുകളില്‍ ഇരട്ടി ഡാറ്റ നല്‍കും. ഈ സേവനങ്ങളുടെ വര്‍ദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനായി അധിക ചെലവില്ലാതെ ഈ വൗച്ചറുകളില്‍ ജിയോ ഇതര വോയ്സ് കോളിംഗ് മിനിറ്റുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇതുകൂടാതെ രാജ്യമെമ്പാടും അവശ്യ ടീമുകളെ വിന്യസിച്ചുകൊണ്ട് ജിയോ മൊബിലിറ്റി സേവനങ്ങള്‍ എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയുന്നു. ഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ക്കും റിലയന്‍സ് സൗജന്യ ഇന്ധനം നല്‍കും.രാജ്യത്തുടനീളമുള്ള റിലയന്‍സ് റീട്ടെയിലിലെ എല്ലാ736പലചരക്ക് കടകളിലും പഴങ്ങള്‍,പച്ചക്കറികള്‍,ധാന്യങ്ങള്‍,ദൈനംദിന ഉപയോഗത്തിനുള്ള മറ്റ് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ മതിയായ വിതരണം ഉറപ്പാക്കും.

പലചരക്ക് കടകള്‍ കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഇടങ്ങളില്‍ രാവിലെ7മുതല്‍ രാത്രി11വരെ പ്രവര്‍ത്തിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു ഡെലിവറി ചെയ്യുവാനുള്ള സംവിധാനം സജീവമാക്കും.

ഈ സമയത്ത് രാജ്യത്തെ ഒറ്റകെട്ടായി ബന്ധിപ്പിക്കുവാന്‍ ജിയോ ആഹ്വാനം ചെയ്ത സംരംഭമാണ്CoronaHaaregaIndiaJeetega.വിദൂര ജോലി,വിദൂര പഠനം,വിദൂര ഇടപഴകല്‍,വിദൂര പരിചരണം എന്നിവ അനുവദിക്കുന്ന ഈ ബന്ധം ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതവും ഉപയോഗപ്രദമായി തുടരുന്നതിന് സഹായിക്കും.

Related Articles

© 2025 Financial Views. All Rights Reserved