സ്പെക്ട്രം കുടിശ്ശികയായ 30,791 കോടി രൂപ അടച്ചുതീര്‍ത്ത് ജിയോ; മുന്‍കൂറായി അടച്ചതിലൂടെ പലിശയിനത്തില്‍ ലാഭം 1,200 കോടി രൂപ

January 19, 2022 |
|
News

                  സ്പെക്ട്രം കുടിശ്ശികയായ 30,791 കോടി രൂപ അടച്ചുതീര്‍ത്ത് ജിയോ; മുന്‍കൂറായി അടച്ചതിലൂടെ പലിശയിനത്തില്‍ ലാഭം 1,200 കോടി രൂപ

മുംബൈ: സ്പെക്ട്രം കുടിശ്ശികയിനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള തുകയിലേറെയും നല്‍കി റിലയന്‍സ് ജിയോ. 2021 മാര്‍ച്ചിനുമുമ്പുള്ള സെപ്ക്ട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നല്‍കാനുള്ള തുകയായ 30,791 കോടി രൂപയാണ് അടച്ചത്. 2014 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ ലേലത്തിലെടുത്ത സ്പെക്ട്രത്തിനും 2021ലെ സ്പെക്ട്രത്തിനുമായുള്ള തുകയും പലിശയുമുള്‍പ്പടെയാണ് ജിയോ അടച്ചുതീര്‍ത്തത്. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 2034-35 വരെ വാര്‍ഷിക ഗഡുക്കളായി അടയ്ക്കേണ്ട തുകയാണിത്. നേരത്തെ അടച്ചതിലൂടെ കമ്പനിക്ക് 1,200 കോടി രൂപ പലിശയിനത്തില്‍ ലാഭിക്കാനായി.

Related Articles

© 2025 Financial Views. All Rights Reserved