സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന രംഗത്തേക്ക് കടക്കാനൊരുങ്ങി ജിയോ

February 14, 2022 |
|
News

                  സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന രംഗത്തേക്ക് കടക്കാനൊരുങ്ങി ജിയോ

സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന രംഗത്തേക്ക് കടക്കാനൊരുങ്ങിയ റിലയന്‍സ് ഇന്‍ഡസ്ട്രീഡ് ലിമിറ്റഡ്. റിലയന്‍സിന് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡും ലക്‌സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സാറ്റലൈറ്റ് കണക്ടിവിറ്റി സൊലൂഷന്‍സ് കമ്പനിയായ എസ്ഇഎസും ചേര്‍ന്നാണ് സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ജനങ്ങളിലേക്കെത്തിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സംയുക്ത സംരംഭമായ ജിയോ സ്‌പേസ് ടെക്‌നോളജി ലിമിറ്റഡിന്റെ 51 ശതമാനം പങ്കാളിത്തം ജിയോയ്ക്കും 49 ശതമാനം പങ്കാളിത്തം എസ്ഇഎസിനുമായിരിക്കും.
ഏവര്‍ക്കും ഉതകുന്ന നിരക്കില്‍ രാജ്യത്ത് ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ സ്‌പേസ് ടെക്‌നോളജി പ്രവര്‍ത്തിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എസ്ഇഎസിന്റെ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക. 100 ജിബിപിഎസ് വരെ വേഗമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഉപഗ്രഹ സംവിധാനത്തിലൂടെ കഴിയുമെന്ന് ജിയോ അധികൃതര്‍ അറിയിച്ചു. ലക്സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ഇഎസിന് നിലവില്‍ 70ലേറെ ഉപഗ്രഹങ്ങളുണ്ട്.

നിലവില്‍ ഇന്ത്യയില്‍ എസ്ഇഎസിന്റെ സേവനം ഉപയോഗിക്കുന്ന എയറനോട്ടിക്കല്‍, മാരിടൈം ഉപഭോക്താക്കള്‍ ഒഴികെയുള്ളവര്‍ക്ക് കൂടി സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാനാണ് സംയുക്ത സംരംഭം ഒരുങ്ങുന്നത്. ഇതിനായി എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഉടന്‍ രാജ്യത്ത് ഒരുക്കും. ഏകദേശം 100 ദശലക്ഷം ഡോളറാണ് പുതിയ സംരംഭത്തിന്റെ ആകെ മൂല്യം.

Read more topics: # Jio,

Related Articles

© 2025 Financial Views. All Rights Reserved