കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ;10 കോടി ഫോണുകള്‍ പുറത്തിറക്കും

September 09, 2020 |
|
News

                  കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ;10 കോടി ഫോണുകള്‍ പുറത്തിറക്കും

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. 2020 ഡിസംബറോടെയോ അടുത്ത വര്‍ഷം ആദ്യമോ  ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍ അവതരിപ്പിക്കുകയെന്ന് ബിസ്നസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു.

റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണ്‍ മറ്റു കമ്പനികള്‍ വഴി നിര്‍മിച്ചാകും വില്പനയ്ക്കെത്തിക്കുക. ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായ ഗൂഗിള്‍, റിലയന്‍സില്‍ 4,500 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു. 4ജി, 5ജി സ്മാര്‍ട്ട്ഫോണുകള്‍ക്കായി വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്നും മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved