
റിലയന്‍സ് ജിയോ ദീപാവലി ഫെസ്റ്റിവലിനോടനുബന്ധിച്ച് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിച്ചു. പ്രതിമാസം 222 രൂപയില്‍ തുടങ്ങുന്ന മൂന്ന് റീചാര്‍ജ് പ്ലാനുകളാണ് റിലയന്‍സ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 222 രൂപ റീചാര്‍ജ് പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റാ, അണ്‍ലിമിറ്റഡ് കോള്‍, വോയിസ് കോള്‍, 1000 മിനുറ്റ് മറ്റ് ടെലികോം നമ്പറിലേക്കുള്ള സംസാര കോള്‍ എന്നിവയാണ് ജിയോ ദീപാവലയോടനുബന്ധിച്ച് നല്‍കുന്ന പ്ലാനുകള്‍. എസ്എംസ് സേവനവും സൗജന്യമായി തന്നെ ലഭിക്കും. 28 ദിവസമാണ് സേവനങ്ങളുടെ കാലാവധിയായി കമ്പനി നിശ്ചിയിച്ചിരിക്കുന്നത്.
333 രൂപയുടെ മറ്റൊരു ഓഫര്‍
മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യമായി വിളിക്കാം. പ്രതിദിനം 2 ജിബി ഡാറ്റയും 100എസ്എംഎസും സൗജന്യം. എന്നിവ ലഭിക്കും, 56 ദിവസമാണ് കമ്പനി കാലാവധിയായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
444 രൂപയുടെ മറ്റൊരു റീചാര്‍ജ് പ്ലാന്‍
റിലയന്‍സ് ജിയോയുടെ 444 രൂപയുടെ പ്ലാന്‍ നല്‍കുന്ന ഏറ്റവും പുതിയ ഓഫര്‍ നിരക്കുകള്‍ ഇങ്ങനെയാണ്. പ്രതിദനം രണ്ട് ജിബി ഡാറ്റാ സേവനം, 100 എസ്എംഎസ് സൗജന്യം. 84 ദിവസമാണ് 444 രൂപാ നിരക്കിന്റെ കാലാവധിയായി റിലയന്‍സ് ജിയോ നിശ്ചയിച്ചിട്ടുള്ളത്. അതേസമയം മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്കുള്ള വോയ്സ് കോളുകള്‍ക്ക് നിരക്ക് നിശ്ചയിച്ചതിന് ശേഷമാണ് റിലയന്‍സ് ജിയോ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്.