വിദേശ വിപണിയിലേക്ക് ചേക്കേറി ജിയോ; യുഎസ് വിപണിയായ നാസ്ദാക്കില്‍ ലിസ്റ്റ് ചെയ്തേക്കും

May 27, 2020 |
|
News

                  വിദേശ വിപണിയിലേക്ക് ചേക്കേറി ജിയോ; യുഎസ് വിപണിയായ നാസ്ദാക്കില്‍ ലിസ്റ്റ് ചെയ്തേക്കും

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സഹോദര സ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസ് വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും. ജിയോ പ്ലാറ്റ്ഫോമിലെ 25ശതമാനം ഉടമസ്ഥതാവകാശം റിലയന്‍സ് വിറ്റശേഷമായിരിക്കുമിതെന്നാണ് സൂചന. യുഎസ് വിപണിയായ നാസ്ദാക്കിലായിരിക്കും ആദ്യമായി ലിസ്റ്റ് ചെയ്യുക. 2021ല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് പ്രമുഖ വിദേശ സ്ഥാപനങ്ങളാണ് 78,562 കോടി രൂപ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 17.12ശതമാനം ഉടമസ്ഥതാവകാശമാണ് ഇതിലൂടെ ഇവര്‍ക്ക് കൈമാറിയത്. വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകഴിഞ്ഞാല്‍ ആഗോള വിപണിയിലേയ്ക്ക് ചുവടുവെയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ധനമന്ത്രി നിര്‍മല സീതാരാമന്‍ മെയ് 17ന് നടത്തിയ പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ വിപണികളില്‍ ലിസ്റ്റ് ചെയ്യുന്നതിന് സൗകര്യമൊരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി വരുന്നതേയുള്ളൂ.

Related Articles

© 2025 Financial Views. All Rights Reserved