
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ റിലയന്‍സ് ജിയോ വിദേശത്ത് നിന്ന് 500 മില്യണ്‍ ഡോളര്‍ സമാഹരിക്കും. ഇന്ത്യന്‍ രൂപ ഏകദേശം 3500 കോടി രൂപ വരുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിനും, രാജ്യത്തെ മറ്റ് ടെലികോം കമ്പനികളേക്കാള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സ് ജിയോ 3500 കോടി രൂപയോളം വിദേശത്ത് നിന്ന് സമാഹരിക്കാന്‍ ആലോച്ചിട്ടുള്ളത്.
5ജി സ്‌പെക്ട്രം വാങ്ങുന്നതിന് വേണ്ടിയുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് റിലയന്‍സ് ജിയോ വന്‍ തുക സമാഹരിക്കാന്‍ ഇപ്പോള്‍ തയ്യാറായിട്ടുള്ളത്. മൂലധനം തിരിച്ചടക്കാന്‍ റിലയന്‍സ് അഞ്ചര വര്‍ഷത്തെ കാലാവധിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിദേശത്ത് നിന്ന് മൂലധന സമാഹരണം നടത്താന്‍ വിദേശ ബാങ്കുകളുമായി കമ്പനി ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് വിവരം. റിലയന്‍സ് ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഇത്തരമൊരു തീരുമാനത്തിന് തയ്യാറായിട്ടുള്ളത്.