
മുംബൈ: റിലയന്‍സ് പവറിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദവാര്‍ഷിക ലാഭത്തില്‍ ആറ് ശതമാനം വര്‍ധന. 52.29 കോടി രൂപയാണ് ഡിസംബറില്‍ അവസാനിച്ച പാദവാര്‍ഷികത്തിലെ ലാഭം. മുന്‍ വര്‍ഷം സമാന കാലയളവില്‍ 49.38 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭമെന്ന് ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു.
ഇക്കുറി ആകെ വരുമാനം 2006.66 കോടി രൂപയും കഴിഞ്ഞ വട്ടം ഇത് 1897.93 കോടി രൂപയുമായിരുന്നു. മഹാമാരി കാലത്തും 1271 കോടി രൂപയുടെ വായ്പ തിരിച്ചടച്ചതായി കമ്പനി പറയുന്നു. മാര്‍ച്ച് പാദം അവസാനിക്കുമ്പോഴേക്കും 2000 കോടി രൂപ തിരിച്ച് വായ്പാ ദാതാക്കള്‍ക്ക് നല്‍കാനാണ് കമ്പനിയുടെ തീരുമാനം.
കൊവിഡ് മഹാമാരി മൂലം ഇനിയും കമ്പനിയുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയുണ്ടായേക്കുമെന്നാണ് കമ്പനി പറയുന്നത്. സ്വകാര്യ മേഖലയില്‍ വലിയ ഊര്‍ജ്ജ പദ്ധതികളാണ് കമ്പനിക്കുള്ളത്. 5945 മെഗാവാട്ടിന്റെ ഊര്‍ജ്ജ പദ്ധതിയാണ് കമ്പനിയുടേത്.