റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ കുതിച്ചുചാട്ടം; ടെലികോം, റീട്ടെയ്‌ലര്‍ മേഖലയില്‍ നിന്നുള്ള വരുമാനം അധികരിച്ചു

July 20, 2019 |
|
News

                  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ കുതിച്ചുചാട്ടം; ടെലികോം, റീട്ടെയ്‌ലര്‍ മേഖലയില്‍ നിന്നുള്ള വരുമാനം അധികരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രിസിന്റെ അറ്റദായത്തില്‍ 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍മാസത്തിലവസാനിച്ച ആദ്യപാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രിന്റെ വരുമാനത്തില്‍ ആകെ 6.82 ശതമാനം വര്‍ധനവാണ് ജൂണ്‍മാസത്തിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രിസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം, റീട്ടെയ്‌ലര്‍ ബിസിനസ് മേഖലയില്‍ 10,104 കോടി രൂപയുടെ ലാഭമാണ് ഉണ്ടായിട്ടുള്ളത്. 

റിലയന്‍സിന്റെ ടെലികോം സേവന മേഖലയായ റിലയന്‍സ് ജിയോയുടെ ലാഭം ജൂണ്‍മാസത്തില്‍ രേഖപ്പെടുത്തിയത് 45.60 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 891 കോടി രൂപയുടെ ലാഭമാണ് റിലയന്‍സ് ജിയോയുടെ നേട്ടത്തില്‍ രേഖപ്പെടുത്തിയത്. റീട്ടെയ്ല്‍ മേഖലയിലെ ലാഭത്തില്‍ ആകെ രേഖപ്പെടുത്തിയത് 47.5 ശതമാനം വര്‍ധനവാണ്. റിലയന്‍സിന്റെ റീട്ടെയ്ല്‍ മേഖലയിലെ വരുമാനം 38,196 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം റിലയന്‍സിന്റെ ആകെ വരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആകെ വരുമാനം 21.25 ശതമാനമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ആകെ വരുമാനം ജൂണ്‍മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 1.61 ലക്ഷം കോടി രൂപയാണ്. അതേസമയം മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ വരുമാനമായി രേഖപ്പെടുത്തിയത് 1.33 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ കമ്പനിയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട കണക്കുകളിങ്ങനെയാണ്. 2019-2020 സാമ്പത്തികവര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയുടെ കടത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 2,88,243 കോടി രൂപ.യാണ്. അതേസമയം 2018-2019 മാര്‍ച്ചിലവസാനിച്ച നാലാംപാദത്തില്‍ കമ്പനിയുടെ ആകെ കടമായി രേഖപ്പെടുത്തിയത് 2,87,505 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

 

 

Related Articles

© 2025 Financial Views. All Rights Reserved