
രാജ്യത്തെ ഏറ്റവും വരുമാനമുള്ള റീട്ടെയ്‌ലര്‍ സ്ഥാപനമായി റിലയന്‍സ് മാറിയിരിക്കുകയമാണ്. 2018-2019 സാമ്പത്തിക വളര്‍ച്ചയില്‍ കമ്പനി നേടിയത് അപ്രതീക്ഷിത വരുമാന വളര്‍ച്ച. 88.7 ശതമാനം വളര്‍ച്ചയാണ് റിലയന്‍സ് റീട്ടെയ്‌ലര്‍ക്ക് ഉണ്ടായിട്ടുള്ളത്. ഇതോടെ കമ്പനിയുടെ വരുമാനം 130,566 കോടി രൂപയായി ഉയര്‍ന്നു. റിലയന്‍സ് ഫ്രഷ്, റിലയന്‍സ് സ്മാര്‍ട്, റിലയന്‍സ് മാര്‍ക്കറ്റ്് എന്നിവ ബിസിനസ് സ്‌റ്റോറുകളാണ് റിലയന്‍സ് ഇപ്പോള്‍ നടത്തിവരുന്നത്. റിലയന്‍സ് റീട്ടെയ്‌ലറിന്റെ വരുമാനത്തില്‍ വന്‍ നേട്ടമുണ്ടായതോടെ കമ്പനി പുതിയ വിപണി സാധ്യതകള്‍ ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്.
റിലയന്‍സ് രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍ കമ്പനിയായി മാറിയത് തന്നെ അതിന്റെ വിപുലീകരണവും വിപണിയില്‍ നടത്തിയ പരിഷ്‌കരണങ്ങളിലൂടെയുമാണ്. 6600 നഗരങ്ങളില്‍ ആകെ 10,415 സ്‌റ്റോറുകളാണ് റിലയന്‍സ് റീട്ടെയില്‍ ശൃംഖലക്കുള്ളത്. ഇതില്‍ 510 പുതിയ സ്റ്റോറുകള്‍ ഈ വര്‍ഷം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.