റിലയന്‍സ് റീട്ടെയിലിന് തിരിച്ചടി; നാലാം പാദത്തിലെ അറ്റാദായത്തില്‍ ഇടിവ്

May 07, 2022 |
|
News

                  റിലയന്‍സ് റീട്ടെയിലിന് തിരിച്ചടി; നാലാം പാദത്തിലെ അറ്റാദായത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്റെ 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തിലെ അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.8 ശതമാനം ഇടിഞ്ഞ് 2,139 കോടി രൂപയായി. എന്നാല്‍, നികുതിക്ക് മുമ്പുള്ള ലാഭം 2.43 ശതമാനം വര്‍ധിച്ച് 3,705 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്ത വരുമാനം ഏകദേശം 2 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നികുതിക്ക് മുമ്പുള്ള ലാഭമാകട്ടെ 12,381 കോടി രൂപയും. 2020-21ല്‍ ഇത് 9,789 കോടി രൂപയായിരുന്നു.

കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മൊത്തം ജീവനക്കാരുടെ എണ്ണവും ഉയര്‍ന്ന് 3.61 ലക്ഷത്തിലെത്തി. ഈ മൂന്നു മാസത്തില്‍ എബിറ്റ്ഡ വരുമാനം 3,705 കോടി രൂപയായി രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 2.4 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. എന്നാല്‍, നിക്ഷേപ വരുമാനത്തിന് മുമ്പുള്ള വരുമാനം, 16.3 ശതമാനം ഉയര്‍ന്ന് 3,584 കോടി രൂപയായി. ഫാഷന്‍, ലൈഫ്സ്റ്റൈല്‍, പലചരക്ക് വിഭാഗങ്ങളിലെ മികച്ച പ്രകടനത്തിന്റെ ഫലമായാണ് ഈ വരുമാനം നേടാനായത്. ഒരു വര്‍ഷം മുമ്പ് ജനുവരി-മാര്‍ച്ച് പാദത്തില്‍ നികുതിക്ക് മുമ്പുള്ള ലാഭം 3,617 കോടി രൂപയായി രേഖപ്പെടുത്തിയിരുന്നു. ഒമിക്‌റോണ്‍ തരംഗത്തിന്റെ വ്യാപനവും ഉത്സവകാലത്ത് വെല്ലുവിളികള്‍ക്കിടയിലും റിലയന്‍സ് റീട്ടെയില്‍ എക്കാലത്തെയും മികച്ച ത്രൈമാസ വരുമാനം ലഭിച്ചു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved