
ന്യൂഡല്‍ഹി: വെനസ്വേലയില്‍ നിന്ന് എണ്ണ എടുക്കുന്നത് റിലയന്‍സ് നിര്‍ത്തിവെച്ചു. അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക വെനസ്വേലയ്ക്കതിരെ ഏര്‍പ്പെടുത്തിയ ഉപരോധവും ആഭ്യന്ത്രപ്രശ്‌നങ്ങളുമാണ് ഇതിന് കാരണം. വെനസ്വേല സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പിഡിവിഎസ്എ കമ്പനിയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളോട് അമേരിക്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2012ലാണ് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങിയത്. 15 വര്‍ഷത്തേക്കാണ് വെനസ്വേല സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പിഡിവിഎസ്എയില്‍ നിന്ന എണ്ണ വാങ്ങല്‍ കരാറില്‍ ഒപ്പുവെച്ചത്. പ്രതിദിനം 300,000-400,000 ബാരല്‍ എണ്ണയാണ് റിലന്‍സിന്റെ ഒയില്‍ കമ്പനി വാങ്ങുന്നത്. ഈ കരാറിലാണ് റിലയന്‍സ് ഇപ്പോള്‍ പുതിയ തീരുമാനം എടുത്തിട്ടുള്ളത്.റിലയന്‍സ് എണ്ണ വാങ്ങുന്നത് നിര്‍ത്തിവെച്ചത് അമേരിക്കയുടെ സമ്മര്‍ദ്ദമാണെന്നാണ് ആരോപണം.
കഴിഞ്ഞ ജനുവരി 28നാണ് അമേരിക്ക വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിവെച്ചത്. ഇത് മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായി. എണ്ണ ലോകത്ത് ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയോട് വെന്‍സ്വലാ എണ്ണ ഇറക്കുമതി ചെയ്യുന്നുമായി ബന്ധപ്പെട്ട് ഒരു ഉഭയക്ഷി കരാറിലേര്‍പ്പെടാമോ എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വെനസ്വേലയില്‍ രൂപപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം നിരവധി പേരാണ് വെനസ്വേലയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് കുടിയേറിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വെനസ്വേലയില്‍ വൈദ്യുതിയും, അടിസ്ഥാന ആവശ്യങ്ങളുമെല്ലാം ഇല്ലാതായിരിക്കുകയാണ്.
എണ്ണ ഉത്പാദന കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകില്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് വെനസ്വേല. വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക ശക്തമായ ഉപരോധമാണ് നടത്തിയിട്ടുള്ളത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡ്‌റോ രാജിവെക്കാതെ ഉപരോധം പിന്‍വലിക്കില്ലെന്നാണ് അമേരിക്ക പറയുന്നത്. അതേടപ്പം വെനസ്വേലയില്‍ അരങ്ങേറുന്ന ആഭ്യന്തര പ്രശ്‌നങ്ങളും പ്രസിഡന്റ്് നിക്കോളാസ് മഡ്‌റോ രാജിവെക്കണമെന്ന ആവശ്യവുമെല്ലാം കൂടുതല്‍ സംഘര്‍ഷത്തിലേക്കാണ് കലാശിക്കുന്നത്. സംഘര്‍ഷങ്ങള്‍ കാരണം ജനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറല്‍ തുടരുകയാണ്.