
പ്രാരംഭഘട്ടത്തില്‍ തന്നെ ശ്വസനത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള സംവിധാനം റിലയന്‍സ് രാജ്യത്ത് അവതരിപ്പിക്കുന്നു. ഇസ്രായേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്. 1.5 കോടി ഡോളാണ് കമ്പനി ഇതിനായി മുടക്കുന്നത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നല്‍കുന്നതിനും ഇസ്രായേല്‍ സംഘം ഉടനെ ഇന്ത്യയിലെത്തും.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് ഇസ്രായേല്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കമ്പനി പ്രതിനിധികള്‍ക്ക് രാജ്യത്തേയ്ക്കുവരാന്‍ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രാഥമിക ഘട്ടത്തില്‍ തന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗംതിരച്ചറയാന്‍ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം.
1.5 കോടി ഡോളറിന് നൂറുകണക്കിന് ഉപകരണങ്ങളാണ് റിലയന്‍സ് വാങ്ങുന്നത്. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകള്‍ നടത്തി അതിവേഗം കോവിഡ് ബാധിതരെ കണ്ടെത്താന്‍ ഉപകരണം സഹായിക്കും. 95ശതമാനം സൂക്ഷമതയോടെ പരിശോധനഫലം ലഭിക്കുകയും ചെയ്യും.