ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുകേഷ് അംബാനി; 12.2 ലക്ഷം രൂപ ചെലവ്

March 06, 2021 |
|
News

                  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുകേഷ് അംബാനി; 12.2 ലക്ഷം രൂപ ചെലവ്

മുംബൈ: കൊറോണ വൈറസിനെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി റിലയന്‍സ്. റിലയന്‍സ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും വാക്‌സിനേഷനുള്ള ചെലവ് തങ്ങള്‍ വഹിക്കുമെന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനായി 12.2 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് ഐടി ഭീമന്മാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, ആക്‌സെഞ്ചര്‍, പൊതുമേഖലാ വായ്പക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവക്കൊപ്പം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്കുംഅവരുടെ ആശ്രിതര്‍ക്കുമുള്ള വാക്‌സിനേഷന്‍ ചെലവ് വഹിക്കുന്നു. കമ്പനിയുടെ ഓയില്‍, കെമിക്കല്‍, റീട്ടെയില്‍ യൂണിറ്റ്, ടെലികോം വിഭാഗം ജിയോ, അവരുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആശ്രിതര്‍ എന്നിവര്‍ക്കാണ് ഇതോടെ വാക്‌സിന്‍ പരിരക്ഷ ലഭിക്കുക.

നേരത്തെ അറിയിച്ചത് അനുസരിച്ച് വാക്‌സിനേഷന്റെ മുഴുവന്‍ ചെലവും കമ്പനി വഹിക്കും. ജീവനക്കാരുടെ പങ്കാളികള്‍, രക്ഷിതാക്കള്‍, വാക്‌സിനേഷന് യോഗ്യതയുള്ള കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും ഇതോടെ വാക്‌സിന്‍ ലഭിക്കും. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും സുരക്ഷ ഞങ്ങളുടെ കടമയാണെന്നാണ് റിലയന്‍സ് ഫൌണ്ടേഷന്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിതാ അംബാനി വ്യക്തമാക്കിയത്. ഇതോടെ ആശുപത്രികളുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് അവരുള്ള പ്രദേശങ്ങളില്‍ നിന്ന് തന്നെ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.

ഇന്ത്യയില്‍ 60 വയസ്സിനും 45 വയസ്സിനും മുകളിലുള്ളവര്‍ക്ക് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കി വരുന്നതിനിടെയാണ് റിലയന്‍സിന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി വാക്‌സിനേഷന്‍ നല്‍കി വരുന്നുണ്ടെങ്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 250 രൂപാനിരക്കില്‍ വാക്‌സിന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ക്യാമ്പെയിനാണ് ഇന്ത്യ ആരംഭിച്ചിട്ടുള്ളതെന്നാണ് നിത അംബാനിയുടെ പ്രതികരണം. 'അതീവ സുരക്ഷയും ശുചിത്വ മുന്‍കരുതലുകളും' പാലിക്കണമെന്നും 'അതുവരെ സുരക്ഷയില്‍ വിട്ടുവീഴ്ച കാണിക്കരുതെന്നും' അവര്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.

2020 ല്‍ റിലയന്‍സ് ഫാമിലി ഡേ സന്ദേശത്തില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും നിത അംബാനിയും അംഗീകൃത വാക്‌സിന്‍ ഇന്ത്യയിലെ കമ്പനി ജീവനക്കാര്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കൊറോണ വാക്‌സിനേഷന്‍ ഡ്രൈവിന്റെ രണ്ടാം ഘട്ടം 2021 മാര്‍ച്ച് 1 നാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. അതില്‍ 60 വയസ്സിനു മുകളിലുള്ളവരും 45 വയസ്സിനു മുകളിലുള്ളവരും രോഗാവസ്ഥകള്‍ അനുഭവിക്കുന്നവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുന്നതിനായി ഈ വിഭാഗത്തില്‍ പെടുന്ന എല്ലാ സ്വകാര്യ ആശുപത്രികളുടെയും 100% ശേഷി വിനിയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചു.

Related Articles

© 2025 Financial Views. All Rights Reserved