
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസസ്ട്രീസ്് വന്‍ നിക്ഷേപം നേടിയിരിക്കുകയാണ്. സൗദി അരാംകോയുടെ വമ്പന്‍ നിക്ഷേപം യാഥാര്‍ത്ഥ്യമാക്കിയതിന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാന സൗകര്യ നിക്ഷേപ സ്ഥാപനമായ ബ്രൂക്ക് ഫീള്‍ഡ് 25,215 കോടി രൂപയുടെ നിക്ഷേപം നേടിയതായി റിപ്പോര്‍ട്ട്. പുതിയ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചേക്കും.
റിലയന്‍സ് ജിയോയുടെ കുതിച്ചുചാട്ടവും 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിലടക്കം മുന്നേറ്റം ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് എല്‍ടിഡി (ആര്‍ഐഐഎച്ച്എല്) ആണ് പുതിയ നികേഷേപം നേടിയത്. ജൂലൈ 19നാണ് നിക്ഷേപ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. ജൂലൈ 19ന് നടന്ന ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിജയംകൊണ്ടത്. റിലയന്‍സിന്റെ ടവര്‍ വികസന പദ്ധതികളിലാകും ബ്രൂക്ക് ഫീള്‍ഡ് പ്രധാനമായും നിക്ഷേപമിറക്കുക. റിലയന്‍സ് ജിയോ ഇന്‍ഫ്രാടെല്‍ പിവിടി എല്‍ടിഡി (ആര്‍ജെആപിഎല്‍) എന്നിവയിലാണ് പ്രധാനമായും നിക്ഷേപമെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ആഗോളതലത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായി ബ്രൂക്ക് ഫീള്‍ഡുമായുള്ള സഹകരണം കമ്പനിക്ക് കൂടുതല്‍ ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. വിപണി മൂലധനത്തില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന കമ്പനിയിലേക്ക് വരും കാലങ്ങളില്‍ ആഗോള നിക്ഷേപകര്‍ ഒഴുകിയെത്തുമെന്നാണ് വിലയിരുത്തല്‍.