മത്സരം കടുത്തു; റെനോ ഇന്ത്യ ഡസ്റ്ററിന്റെ ഉല്‍പ്പാദനം നിര്‍ത്തുന്നു

February 12, 2022 |
|
News

                  മത്സരം കടുത്തു; റെനോ ഇന്ത്യ ഡസ്റ്ററിന്റെ ഉല്‍പ്പാദനം നിര്‍ത്തുന്നു

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍ ഡസ്റ്ററിന്റെ ഉല്‍പ്പാദനം കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2012-ല്‍ പുറത്തിറങ്ങിയ റെനോ ഡസ്റ്റര്‍ മൂന്നുനാലു വര്‍ഷത്തേക്ക് മിഡ്-സൈസ് എസ്യുവി സെഗ്മെന്റിനെ ഭരിച്ചിരുന്നു. എന്നാല്‍ ഹ്യുണ്ടായ് ക്രെറ്റയും കിയ സെല്‍റ്റോസും ലോഞ്ച് ചെയ്തതോടെ മത്സരം ശക്തമായി.

സ്‌കോഡ, ഫോക്സ്വാഗണ്‍, എംജി തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ തങ്ങളുടെ ആധുനിക ഓഫറുകളുമായി സെഗ്മെന്റിലേക്ക് പ്രവേശിച്ചു. അതോടെ ഡസ്റ്ററിന് അതിന്റെ ആകര്‍ഷണീയത നഷ്ടപ്പെട്ടു, അതിനാലാണ് രാജ്യത്ത് അതിന്റെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും വര്‍ഷങ്ങളില്‍ മൂന്നാം തലമുറ ഡസ്റ്റര്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് പദ്ധതിയിടുന്നതായും കാര്‍ ദേഖോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 മാര്‍ച്ചിലാണ് ബിഎസ് 6 പാലിക്കുന്ന ഡസ്റ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി ആര്‍എക്സ്ഇ, ആര്‍എക്സ്എസ്, ആര്‍എക്സ്ഇസഡ് എന്നീ മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമാണ് 2020 റെനോ ഡസ്റ്റര്‍ ലഭിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, നിസാന്‍ കിക്സ് തുടങ്ങിയവരാണ് ഇന്ത്യന്‍ വിപണിയില്‍ ഡസ്റ്ററിന്റെ മുഖ്യ എതിരാളികള്‍. ഡസ്റ്റര്‍, ക്വിഡ്, ട്രൈബര്‍, കിഗര്‍ എന്നീ നാല് മോഡലുകളാണ് റെനോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved