കിഗറിന്റെ വില വര്‍ധിപ്പിച്ച് റെനോ; ഉയര്‍ന്നത് 33,000 രൂപയോ?

May 05, 2021 |
|
News

                  കിഗറിന്റെ വില വര്‍ധിപ്പിച്ച് റെനോ; ഉയര്‍ന്നത് 33,000 രൂപയോ?

2021 ഫെബ്രുവരി അവസാനവാരമാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്കോംപാക്റ്റ് എസ്യുവിയായ കിഗര്‍ വിപണിയില്‍ അവതരിപ്പിച്ചത്. 5.45 ലക്ഷം മുതല്‍ 9.55 ലക്ഷം വരെ വരെ ആയിരുന്നു എക്സ്-ഷോറൂം വില. എന്നാല്‍ ലോഞ്ച് കഴിഞ്ഞ് മൂന്നു മാസം തികയുന്നതിന് മുന്‍പ് കിഗറിന്റെ വില റെനോ ഇന്ത്യ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. വേരിയന്റുകള്‍ക്കനുസരിച്ച് 3,000 രൂപ മുതല്‍ 33,000 രൂപ വരെയാണ് റെനോ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്ലാനറ്റ് ഗ്രേ, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് ഗ്രേ, മഹാഗണി ബ്രൗണ്‍, കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളില്‍ റെനോ കിഗെര്‍ വാങ്ങാം. റെനോയുടെ സ്വന്തം വിങ് ഗ്രില്‍, രണ്ടായി ഭാഗിച്ച ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, ഇ ഷെയ്പ്പിലുള്ള ടെയില്‍ ലാംപ് എന്നിവ ലഭിക്കുന്നു. കിഗെറിന് ഒരു കൂപെ എസ്യുവി ഡിസൈന്‍ ഭാഷ്യം ആണ് ഉള്ളത്. ഹെക്സഗോണല്‍ എസി വെന്റുകള്‍ക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിലും പവര്‍ വിന്‍ഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകള്‍ എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറില്‍.

Read more topics: # Renault, # റെനോ,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved