
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഫിബ്രുവരി ആറിന് തങ്ങളുടെ വായ്പാ നയത്തില്‍ മാറ്റം വരുത്തുഅ എ്ന്നാണ് ഇപ്പോള്‍ വ്യവസായിക ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കേന്ദ്രബജറ്റിന് ശേഷം എല്ലാവരുടെയും കണ്ണും കാതും റിസര്‍വ്വ് ബാങ്കിലേക്കാണ്. ആറംഗ ധനനയ നിര്‍ണയ സമിതിയുടെ (എം.പി.സി) ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന യോഗം ഫിബ്രുവരി ആറിന് അവസാനിക്കും. ആറിനാണ് ധനനയ പ്രഖ്യാപനം. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വീണ്ടും പലിശനിരക്കില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്.
മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒ്ന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.
അതേസമയം കേന്ദ്രധനമന്ത്രാലയം ജനുവരി 31 ന് പുറത്തുവിട്ട ഇക്കണോമിക് സര്‍വേ റിപ്പോര്‍ട്ടില്‍ 2020-2021 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 6-6.5 ശതമാനം വരെയാണ് വളര്‍ച്ചാ നിരക്കായി കണക്കാക്കിയിട്ടുള്ളത്. നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്യും. അതേസമയം ഡിസംബറില്‍ പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കായ 7.5 ശതമാനത്തിലേക്കെത്തിയത് മൂലം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണയും വായ്പാ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ 2019 ല്‍ റിപ്പോ നിരക്ക് റസര്‍വ്വ് ബാങ്ക ഓഫ് ഇന്ത്യ 1.35 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ കാര്യക്ഷമമായ സമ്പദ് വ്യവസ്ഥയെ ഇത് ബാധിക്കുന്നില്ല. റിപ്പോ നിരക്ക് കുറച്ചിട്ടും സമ്പദ് വ്യവസ്ഥ തളര്‍ച്ചയിലാണ്. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ എങ്ങനെയാകും ഇത് പ്രതിഫലിക്കുക എന്നതാണ് പലരംു ഇപ്പോള്‍ ഉറ്റുനോക്കുന്നത്.