
അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സജ്ജമാക്കിയിരിക്കുന്ന ആഭ്യന്തര വിമാനങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ക്ക് നിയന്ത്രണം. ടിക്കറ്റുകളുടെ താഴ്ന്നതും ഉയര്‍ന്നതുമായ നിരക്കുകള്‍ക്ക് പരിധി നിശ്ചയിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഈ നിയന്ത്രണം എന്നുവരെ നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. മെയ് 25 മുതല്‍ വിമാന സര്‍വ്വീസുകള്‍ ഭാഗികമായി ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള പൊതുവായ ചില മാര്‍ഗ നിര്‍ദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിരക്കുകളുടെ താഴ്ന്നതും ഉയര്‍ന്നതുമായ പരിധി വിമാനക്കമ്പനികള്‍ പാലിക്കേണ്ടതുണ്ട്. പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ മൊത്തം വിമാനങ്ങളില്‍ മൂന്നിലൊന്ന് മാത്രമേ പ്രവര്‍ത്തിക്കൂ. വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സ്ഥിരീകരിച്ച വെബ് ചെക്ക്-ഇന്‍ ഉള്ള യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കൂ.
എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഭക്ഷണ സേവനങ്ങള്‍ നല്‍കുകയില്ല, ക്യാബിനകത്ത് ചെക്ക്-ഇന്‍ ബാഗുകള്‍ അനുവദിക്കില്ല, യാത്രക്കാര്‍ക്ക് യാത്രയ്ക്ക് ഫെയ്സ് മാസ്‌ക് ധരിക്കേണ്ടതാണ്, കൂടാതെ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തേണ്ടതുണ്ട്. ആരോഗ്യ സേതു ആപ്പില്‍ ചുവന്ന സ്റ്റാറ്റസ് ഉള്ള യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ല.
മാര്‍ച്ച് 31 വരെ നിലവിലുള്ള ലോക്ക്‌ഡൌണിന്റെ കീഴിലുള്ള നിരോധിത പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ നിന്ന് ആഭ്യന്തര വിമാന യാത്രയെ ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തു. വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ വീടുകളില്‍ നിന്ന് വരുന്ന വാഹനങ്ങളോ, ടാക്‌സികള്‍ മാത്രമേ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. കോവിഡ് -19 വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും നടത്തുന്നതിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.