വിലക്കയറ്റ സൂചികയില്‍ നേരിയ ഇടിവ്; റീട്ടെയില്‍ പണപ്പെരുപ്പം 6.26 ആയി

July 13, 2021 |
|
News

                  വിലക്കയറ്റ സൂചികയില്‍ നേരിയ ഇടിവ്;  റീട്ടെയില്‍ പണപ്പെരുപ്പം 6.26 ആയി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിലക്കയറ്റ സൂചികയില്‍ നേരിയ ഇടിവ്. റീട്ടെയില്‍ പണപ്പെരുപ്പം 6.26 ആയിട്ടാണ് ജൂണില്‍ കുറഞ്ഞിരിക്കുന്നത്. മെയ് മാസത്തില്‍ പണപ്പെരുപ്പം കുതിച്ച് കയറിയിരുന്നു. അതിലേറെ സാധനങ്ങളുടെ വിലയും കുതിച്ച് കയറിയിരുന്നു. എന്നാല്‍ ഉപഭോക്തൃ സൂചികയില്‍ ചെറിയ മാറ്റം മാത്രം മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴും ഇന്ത്യയിലെ നിരക്ക ആശങ്കപ്പെടുത്തുന്ന തരത്തിലാണുള്ളത്. അതുകൊണ്ട് ജനങ്ങള്‍ക്ക് ആശ്വസിക്കാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.
 
ഇപ്പോഴും പണപ്പെരുപ്പം ആറിന് മുകളിലാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്പര്‍ ടാര്‍ഗറ്റ് റേഞ്ച് ആറിന് ശതമാനമാണ്. ഇതിന് മുകളില്‍ പോകുന്നത് അപകട സൂചനയാണ്. തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് ടാര്‍ഗറ്റ് ആറിന് മുകളില്‍ പോകുന്നത്. നേരത്തെ പ്രവചിച്ചിരുന്ന പണപ്പെരുപ്പ നിരക്ക് 6.58 ശതമാനമായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞരുടെ പ്രവചനങ്ങളെ മറികടക്കാന്‍ സാധിച്ചത് മാത്രമാണ് ഏക നേട്ടം. ഇന്ധന വില ഇപ്പോഴും രാജ്യത്തെ പ്രതിസന്ധിയുയര്‍ത്തുന്ന കാര്യമാണ്.

പണപ്പെരുപ്പം ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വില ഉയര്‍ന്നതോടെ വരുന്നതാണ്. ഇന്ധന വില പല ഭക്ഷ്യവസ്തുക്കളുടെയും നിര്‍മാണത്തെ അടക്കം ബാധിക്കും. ജൂണില്‍ ഭക്ഷ്യ പണപ്പെരുപ്പം 5.15 ശതമാനമായി ഉയര്‍ന്നിരുന്നു. മെയില്‍ ഇത് 5.01 ശതമാനമായിരുന്നു. ഭക്ഷണ സാധനങ്ങളുടെ വില ഓരോ മാസത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഫുഡ് ആന്‍ഡ് ബിവറേജസ് വിഭാഗത്തിലാണ് ഏറ്റവും വര്‍ധന. 5.58 ശതമാനമാണ് വില വര്‍ധിച്ചിരിക്കുന്നത്.

ഇന്ധനവും അനുബന്ധ ഉല്‍പ്പന്നങ്ങളും അടങ്ങുന്ന കാറ്റഗറിയില്‍ വില 12,.68 ശതമാനത്തിലെത്തി. ജൂണിലെ വര്‍ധനവാണ് ഇത്. മെയില്‍ ഇത് 11.58 ശതമാനമായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഔട്ട്പൗട്ടില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവരെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. നിര്‍മാണ മേഖലയില്‍ 34.5 ശതമാനമാണ് വളര്‍ച്ച. മൈനിംഗ് മേഖലയില്‍ 23.3 ശതമാനം വളര്‍ച്ച കൈവരിച്ചു. വൈദ്യുത ഉല്‍പ്പാദനം 7.5 ശതമാനത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതെല്ലാം വളര്‍ച്ച നേടിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved