
ന്യൂഡല്‍ഹി: രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്കില്‍ വര്‍ധന. ഒക്‌ടോബര്‍ മാസത്തില്‍ 4.48 ശതമാനമാണ് പണപ്പെരുപ്പം. കഴിഞ്ഞ മാസം ഇത് 4.35 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 0.68 ശതമാനത്തില്‍ നിന്ന് 0.85 ആയി ഉയര്‍ന്നു. കഴിഞ്ഞ മാസം ആര്‍.ബി.ഐ പുറത്ത് വിട്ട പണനയത്തില്‍ ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 5.7 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി കുറയുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനുമിടയില്‍ പ്രതിമാസ പണപ്പെരുപ്പ നിരക്ക് നില്‍ക്കുമെന്നായിരുന്നു ആര്‍.ബി.ഐ പ്രവചനം. അതേസമയം, സെപ്തംബറിലെ വ്യാവസായി ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 3.1 ശതമാനം വര്‍ധനയാണ് ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായത്. ആഗസ്റ്റില്‍ 11.9 ശതമാനമായിരുന്നു വ്യവസായിക ഉല്‍പാദനം.