
ന്യൂഡല്‍ഹി: റീട്ടെയ്ല്‍ നാണയപെരുപ്പം ഏഴുമാസത്തെ ഏറ്റവും ഉയരത്തിലെത്തിയതായി റിപ്പോര്‍ട്ട്. ചില്ലറ വിലയെ കേന്ദ്രീകരിച്ചുള്ള ഉപഭോക്തൃ വില സൂചിക 3.05 ശതമാനമായാണ് മെയ് മാസത്തില്‍ ഉയര്‍ന്നത്. ഇത് മൂലം രാജ്യത്ത് വിലക്കയറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം, ഏഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന റീട്ടെയ്ല്‍ പണപ്പെരുപ്പമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം 2.99 ശതമാനമായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഭക്ഷ്യോത്പ്പന്നങ്ങളായ പച്ചക്കറികളുടെ വില ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് കാരണമായതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 2018 ഒക്ടോബറിലുണ്ടായ 3.38 ളതമാനത്തിന് ശേഷമുള്ള ഏറ്റവും വലിയ നിരക്കാണ് പണപ്പെരുപ്പത്തില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം 2019 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ഭക്ഷോത്പ്പന്നങ്ങള്‍ 1.83 ശതമാനം വിലവര്‍ധനവുണ്ടായി. ഏപ്രില്‍ മാസത്തില്‍ വില കയറ്റ നിരക്ക് 1.1 ശതമാനമാണ്. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കാന്‍ ഇപ്പോള്‍ മാനദണ്ഡമായി കണക്കാക്കുന്നത് റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കിനെയാണ്. റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് കൂടിയാല്‍ റിസര്‍വ് ബാങ്ക് അടുത്ത പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറക്കുന്ന കാര്യം പരിഗണിക്കാന്‍ സാധ്യത കുറവാണ്.