രാജ്യത്ത് വിലക്കയറ്റ ഭീഷണി; രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍; നവംബറില്‍ 5.54 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറില്‍ എത്തിയത് 7.35 എന്ന സൂചികയില്‍; കണ്ണുതുറന്ന് കാണാതെ കേന്ദ്രസര്‍ക്കാര്‍

January 14, 2020 |
|
News

                  രാജ്യത്ത് വിലക്കയറ്റ ഭീഷണി;  രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍; നവംബറില്‍ 5.54 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറില്‍ എത്തിയത് 7.35 എന്ന സൂചികയില്‍; കണ്ണുതുറന്ന് കാണാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പണപെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തിയതായി റിപ്പോര്‍ട്ട്. വിലക്കയറ്റത്തിന് ശമനമുണ്ടാകില്ലെന്ന സൂചനകളുമായി പണപ്പെരുപ്പ സൂചിക. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ( Retail inflation )ഡിസംബറില്‍ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. നവംബറില്‍ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.35-ല്‍ എത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്. തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.

നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014- ജൂലൈയില്‍ ഉണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതുവില്‍ ഉണ്ടായ തളര്‍ച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികള്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം പച്ചക്കറിയുടെ വിലക്കയറ്റം നവംബറിലെ 36 ശതമാനത്തില്‍ നിന്നും 60.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യോത്പന്നങ്ങളുടെ പൊതുവിലുള്ള വിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തില്‍ നിന്നും 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു.

ഒക്ടോബറില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡിസംബറില്‍ ചേര്‍ന്ന വായ്പ അവലോകന യോഗത്തില്‍ മുഖ്യപലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ല. തുടര്‍ച്ചയായി പലിശനിരക്ക് കുറച്ചുവന്ന റിസര്‍വ് ബാങ്ക് ആദ്യമായാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പലിശനിരക്ക് കുറയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved