റിലയന്‍സ് ഇന്‍ഡസ്ട്രീസ് വരുമാനത്തില്‍ ഒന്നാമത് നില്‍ക്കുന്ന കമ്പനി; ഐഒസിയെ തകര്‍ത്ത് അംബാനിയുടെ കുതിച്ചുചാട്ടം

December 16, 2019 |
|
News

                  റിലയന്‍സ് ഇന്‍ഡസ്ട്രീസ് വരുമാനത്തില്‍ ഒന്നാമത് നില്‍ക്കുന്ന കമ്പനി; ഐഒസിയെ തകര്‍ത്ത് അംബാനിയുടെ കുതിച്ചുചാട്ടം

ന്യൂഡല്‍ഹി: വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന കമ്പനി ഏതാണ്. അടുത്ത കാലം വരെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഫോര്‍ച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ (ഐഒസി) കടത്തിവെട്ടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാമതെത്തിയെന്ന് റിപ്പോര്‍ട്ട്.  ഫോര്‍ച്യൂണ്‍ ലിസ്റ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം 8.81 ട്രില്യണ്‍ രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് ഐഒസിയുടെ വരുമാനം 5.36 ട്രില്യണ്‍ രൂപയാണ് ഫോര്‍ച്യൂണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

 അതേസമയം 2010 വരെ ഫോര്‍ച്യൂണ്‍ ലിസ്റ്റില്‍ ഒന്നാമതായി നിന്നത് ഇന്ത്യന്‍  ഓയില്‍ കോര്‍പ്പറേഷനായിരുന്നു. ഈ റെക്കോര്‍ഡാണ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തകര്‍ത്തെറിഞ്ഞത്. റീട്ടെയില്‍, ടെലികോം പോലുള്ള ഉപഭോക്തൃ ബിസിനസുകളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനത്തിലും ലാഭത്തിലും കുതിച്ചുചാട്ടമുണ്ടാക്കയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആകെ 39,588 കോടി രൂപയായി ഉയരുകയും ചെയ്തപ്പോള്‍  ഐഒസിയുടെ ലാഭം 17,377 കോടി രൂപയായി ചുരുങ്ങുകയും ചെയ്തു.  ഐഒസിയുടെ ലാഭത്തെ അപേക്ഷിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തിലും വരുമാനത്തിലും 3.01 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ലാഭത്തില്‍  4.08 ശതമാനം ആകെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.  

അതേസമയം രാജ്യത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുതിയ നീക്കമാണ്.  2020 മാര്‍ച്ചോടെ കടരഹിതമാക്കി മാറ്റി കമ്പനിയെ കൂടുതല്‍  ശക്തിപ്പെടുത്തുകയെന്നതാണ് പുതിയ നീക്കം. നിലവില്‍ വിപണി മൂലധനത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.  

നിലവില്‍ വിപണി മൂലധനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനി ടിസിഎസാണ്.  ടിസിഎസിന്റെ വിപണി മൂലധനം  7.81  ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ  വിപണി മൂലധനത്തില്‍ 52 ആഴ്ച്ചകൊണ്ട് കൊണ്ട് 0.64 ശതമാനം വര്‍ധനവാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.

അതേസമയം രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകളുടെ അറ്റനഷ്ടത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 14 സ്വകാര്യ ബാങ്കുകളുടെ നഷ്ടവും, 22 പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം 74,253 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.അതേസമയം സഹകരണ ബാങ്കുകളിലെയും, വിദേശ ബാങ്കുകളിലെയും  ആകെ ലാഭം 60,747 കോടി രൂപയോളമായിരുന്നു രേഖപ്പെടുത്തിയത്.  അതേസമയം സ്വകാര്യ മേഖലയിലെ രണ്ട് ബാങ്കുകളില്‍  മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്.  ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെയും  ലക്ഷ്മി വിലാസ് ബാങ്കിലെയും നഷ്ടം യഥാക്രമം  1,908 കോടി രൂപയും,  894 കോടി രൂപയുമാണെന്നുമാണ് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  അതേസമയം വിവിധ കമ്പനികള്‍ വായ്പാ ഇനത്തില്‍ തിരിച്ചടവ് മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടം പെരുകിയത്.

Related Articles

© 2025 Financial Views. All Rights Reserved