പുതിയ ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ എത്തിച്ചേര്‍ന്നു; മാറ്റം കോവിഡ് സവിശേഷ സാഹചര്യത്തില്‍

June 02, 2020 |
|
News

                  പുതിയ ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ എത്തിച്ചേര്‍ന്നു; മാറ്റം കോവിഡ് സവിശേഷ സാഹചര്യത്തില്‍

മുംബൈ: കോവിഡിനെ തുടര്‍ന്നുണ്ടായ സവിശേഷ സാഹചര്യത്തില്‍ വേണ്ട മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2020 - 21 അസസ്‌മെന്റ് വര്‍ഷത്തേക്കുള്ള പുതിയ ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കി. ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, മറ്റു നിക്ഷേപങ്ങള്‍ എന്നിവ രേഖപ്പെടുത്താനുള്ള കോളങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഐ.ടി.ആര്‍. 1 സഹജ്, 2, 3, 4 സുഗാം, 5, 6, 7, ഐ.ടി.ആര്‍.-ഢ ഫോമുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അടച്ചിടലിനെ തുടര്‍ന്ന് ആദായ നികുതി ഒഴിവുകളും ഇളവുകളും ലഭിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31-ല്‍നിന്ന് ജൂണ്‍ 30 വരെ നീട്ടിയിരുന്നു. അതായത് ജൂണ്‍ 30 വരെയുള്ള നിക്ഷേപങ്ങള്‍ ആവശ്യമെങ്കില്‍ 2020 സാന്പത്തിക വര്‍ഷം നികുതി ഇളവിനായി സമര്‍പ്പിക്കാം. എല്ലാത്തരത്തിലുമുള്ള ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 30 ആക്കിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved