ഇപിഎഫ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വീണ്ടും അവസരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

May 31, 2021 |
|
News

                  ഇപിഎഫ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വീണ്ടും അവസരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇപിഎഫ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അവസരം നല്‍കി. ആദ്യ തരംഗ വേളയില്‍ ചെയ്ത പോലെ തന്നെയാണ് ഇപ്പോഴും നടപടികള്‍. പിന്‍വലിക്കുന്ന പണം തിരിച്ചടക്കേണ്ടതില്ല. കൊറോണ കാലത്ത് പ്രയാസത്തിലിരിക്കുന്ന കമ്പനി ജോലിക്കാര്‍ക്കും മറ്റും ഏറെ ആശ്വാകരമാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. നേരത്തെ പണം പിന്‍വലിച്ചവര്‍ക്കും ഇത്തവണ അവസരം നല്‍കുമെന്നാണ് വിവരം.

മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ന്ന സംഖ്യയോ പിഎഫ് അക്കൗണ്ടിലെ സംഖ്യയുടെ 75 ശതമാനമോ... ഇതില്‍ ഏതാണ് കുറവ് അത്രയുമാണ് പിന്‍വലിക്കാന്‍ സാധിക്കുക. ഈ സംഖ്യയേക്കാള്‍ കുറഞ്ഞ തുകയ്ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. കുറഞ്ഞ ശമ്പളം വാങ്ങിയിരുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. യഥാര്‍ഥത്തില്‍ അത്തരക്കാരെ ലക്ഷ്യമിട്ട് തന്നെയാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഇതുവരെ 76 ലക്ഷത്തിലധികം അപേക്ഷകള്‍ പിഎഫ് അംഗീകരിച്ചുകഴിഞ്ഞു. ഇതുവഴി 18698 കോടി രൂപയാണ് വിതരണം ചെയ്തത്.

അപേക്ഷ സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇപിഎഫ്ഒ പറയുന്നത്. ഓണ്‍ലൈന്‍ വഴി പണം പിന്‍വലിക്കാന്‍ എളുപ്പവഴിയുള്ളത് കൊണ്ടാണ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുന്നത്. ഒരു അപേക്ഷ ലഭിച്ചാല്‍ 20 ദിവസത്തിനകം നടപടി എന്നതാണ് ചട്ടം. എന്നാല്‍ ഓണ്‍ലൈന്‍ സൗകര്യമുള്ളതിനാല്‍ വളരെ വേഗത്തിലാണിപ്പോള്‍ നടപടികള്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved