
ന്യൂഡല്‍ഹി: കോവിഡ് -19 ഉം ലോക്ക്ഡൗണും ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തില്‍ ഇന്ത്യയില്‍ കാര്‍ഷികോത്പന്ന കയറ്റുമതിയില്‍ 23% വര്‍ധനയുണ്ടായി. അരിയും പഞ്ചസാരയുമാണ് പട്ടികയില്‍ ഒന്നാമത്.
കയറ്റുമതി മൂല്യത്തിന്റെ കണക്കനുസരിച്ച് കാര്‍ഷിക ഇനങ്ങളുടെ പട്ടികയില്‍ ബസുമതി അരി ഒന്നാമതാണ്. 8,591 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. 2020-21 ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതിയുടെ മൂന്നിലൊന്ന് ബസ്മതി ഇതര നെല്ലിന്റെ കയറ്റുമതിയാണ്. ഇത് 2,392 കോടി രൂപയുടേതാണ്. കാര്‍ഷിക കയറ്റുമതിയുടെ 2019ലെ ആദ്യപാദത്തെ അപേക്ഷിച്ച് ഇന്ത്യ 4,818 കോടി രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി.
കാര്‍ഷിക കയറ്റുമതി വര്‍ദ്ധനവിന് അരിയും പഞ്ചസാരയും 95 ശതമാനത്തിലധികം സംഭാവന നല്‍കി. ശുദ്ധീകരിച്ച പഞ്ചസാരയുടെ കയറ്റുമതി ഈ കാലയളവില്‍ 1,719 കോടി രൂപയും അസംസ്‌കൃത പഞ്ചസാരയുടെ കയറ്റുമതി 448 കോടി രൂപയുമാണ് സംഭാവന ചെയ്തത്.
കോവിഡ് -19 സാഹചര്യത്തിനിടയില്‍ വര്‍ദ്ധിച്ച കയറ്റുമതിയിലൂടെ ആഗോള ഭക്ഷ്യ വിതരണ ശൃംഖല നിലനിര്‍ത്തുന്നതില്‍ ഇന്ത്യയുടെ സംഭാവനയെ കഴിഞ്ഞയാഴ്ച യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) അംഗീകരിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലഘട്ടത്തിലെ പെട്ടെന്നുള്ള നടപടികളും പകര്‍ച്ചവ്യാധിയുടെ ആഘാതവും എങ്ങനെ ലഘൂകരിക്കുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി പര്‍ഷോണം രൂപാല ഉള്‍പ്പെടെയുള്ള രാജ്യ പ്രതിനിധികള്‍ സംസാരിച്ചു.