റിച്ച ഇന്‍ഫോ സിസ്റ്റംസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഇന്ന് മുതല്‍

February 09, 2022 |
|
News

                  റിച്ച ഇന്‍ഫോ സിസ്റ്റംസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഇന്ന് മുതല്‍

കൊച്ചി: വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ റിച്ച ഇന്‍ഫോ സിസ്റ്റംസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഇന്ന് മുതല്‍. ഫെബ്രുവരി 11ന് അവസാനിക്കുന്ന ഓഹരി വില്‍പനയിലൂടെ 10 കോടി സമാഹരിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 115 - 125 രൂപയാണ് പ്രൈസ് ബാന്‍ഡ്.

സ്വാസ്തിക ഇന്‍വെസ്‌റ്‌മെന്റ്‌സ് ലിമിറ്റഡ് ലീഡ് മാനേജറും ബീലൈന്‍ മെര്‍ച്ചന്റ് ബാങ്കിങ് പ്രൈവറ്റ് ലിമിറ്റഡ് ഇഷ്യൂ അഡൈ്വറായും പ്രവര്‍ത്തിക്കും. പ്രവര്‍ത്തന മൂലധന ആവശ്യങ്ങളും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങളും മുന്‍ നിര്‍ത്തിയാണ് ഐപിഒ ഇഷ്യു ചെയുന്നത്. തുഷാര്‍ ദിനേശ്ചന്ദ്ര ഷാ, ഹേമബെന്‍ തുഷാര്‍ ഷാ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍. നവംബര്‍ 2021 ലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ വരുമാനം 1396.87 ലക്ഷവും ലാഭം 48.57 ലക്ഷവുമാണ്.

Related Articles

© 2025 Financial Views. All Rights Reserved