തുടര്‍ച്ചയായ നാലാം സാമ്പത്തിക പാദത്തിലും ജിഡിപി വര്‍ധന; 8.4 ശതമാനം ഉയര്‍ന്നു

December 01, 2021 |
|
News

                  തുടര്‍ച്ചയായ നാലാം സാമ്പത്തിക പാദത്തിലും ജിഡിപി വര്‍ധന;  8.4 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ തുടര്‍ച്ചയായ നാലാം സാമ്പത്തിക പാദത്തിലും വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക് 8.4 ശതമാനമാണ്. ജൂലൈ-സെപ്റ്റംബര്‍ മാസ കാലയളവിലെ ജിഡിപി നിരക്കാണ് പുറത്ത് വന്നത്. ഏപ്രില്‍ - ജൂണ്‍ മാസത്തില്‍ 20.1 ശതമാനം വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ജിഡിപി വളര്‍ച്ചയില്‍ ഇടിവുണ്ടായത്.

2020-21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 32.97 ലക്ഷം കോടിയായിരുന്ന ജിഡിപി ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ അവസാനിച്ച പാദവാര്‍ഷികത്തില്‍ 35.73 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ജിഡിപിയില്‍ 7.4 ശതമാനം ഇടിവാണ് ഉണ്ടായതെങ്കില്‍ ഇക്കുറി 8.4 ശതമാനം വര്‍ധിച്ചു.

മാനുഫാക്ചറിങ് സെക്ടറില്‍ 5.5 ശതമാനം വളര്‍ച്ച നേടാനായി. നിര്‍മ്മാണ മേഖല 7.5 ശതമാനം വളര്‍ച്ചു. കാര്‍ഷിക മേഖല 4.5 ശതമാനം വളര്‍ന്നെങ്കിലും കണക്കുകള്‍ പുനപ്പരിശോധിക്കുകയാണ്. ഖനന മേഖലയില്‍ വളര്‍ച്ച 15.4 ശതമാനമാണ്. പൊതുഭരണം പ്രതിരോധം മറ്റ് സേവന മേഖലകളില്‍ 17.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട്, ആശയവിനിമയം, ബ്രോഡ്കാസ്റ്റ് സേവന സെക്ടറുകളില്‍ 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved