ലിഥിയം വെര്‍ക്ക്സിനെ ഏറ്റെടുത്ത് റിലയന്‍സ് ന്യൂ എനര്‍ജി; 61 മില്യണ്‍ ഡോളറിന്റെ ഇടപാട്

March 15, 2022 |
|
News

                  ലിഥിയം വെര്‍ക്ക്സിനെ ഏറ്റെടുത്ത് റിലയന്‍സ് ന്യൂ എനര്‍ജി;  61 മില്യണ്‍ ഡോളറിന്റെ ഇടപാട്

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിഥിയം വെര്‍ക്ക്സിനെ റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ് ഏറ്റെടുത്തു. 61 മില്യണ്‍ ഡോളറിന്റേതാണ് ഇടപാടണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആര്‍എന്‍ഇഎല്‍. കരാര്‍ പ്രകാരം പേറ്റന്റ് അവകാശങ്ങള്‍, ചൈനയിലെ ഫാക്ടറി, ബിസിനസ് കോണ്‍ട്രാക്ടുകള്‍ അടക്കം ലിഥിയം വെര്‍ക്ക്സിന്റെ എല്ലാ സ്വത്തുവകകളും റിലയന്‍സിന് സ്വന്തമാവും. ഈ വര്‍ഷം ജൂണോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാവും. 2017ല്‍ പ്രവര്‍ത്തനം ആരംഭിച്ച ലിഥിയം വെര്‍ക്ക്സ് ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററി നിര്‍മാണത്തില്‍ പ്രമുഖരാണ്. പ്രതിവര്‍ഷം 200 മെഗാവാട്ടിന്റെ ഉല്‍പ്പാദന ശേഷിയാണ് ഇവര്‍ക്ക് ഉള്ളത്.

അന്താരാഷ്ട്ര ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററി വിപണിയില്‍ ആര്‍എന്‍ഇഎല്ലിന് സാന്നിധ്യം അറിയിക്കാന്‍ സഹായിക്കുന്നതാണ് ഈ ഏറ്റെടുപ്പ്. 219 ഓളം പേറ്റന്റുകള്‍ സ്വന്തമായുള്ള കമ്പനിയാണ് ലിഥിയം വെര്‍ക്ക്സ് അതുകൊണ്ട് തന്നെ ഉല്‍പ്പന്നനിര വിപുലപ്പെടുത്താനും റിലയന്‍സിന് സാധിക്കും. ഇലക്ട്രിക് വാഹന ബ്റ്ററി മേഖല ലക്ഷ്യമിട്ട് യുകെ ആസ്ഥാനമായ സോഡിയം അയണ്‍ ബാറ്ററി ടെക്നോളജി കമ്പനി ഫരാഡിയോണിനെ കഴിഞ്ഞ ഡിസംബറില്‍ റിലയന്‍സ് ഏറ്റെടുത്തിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved