ഓണ്‍ലൈന്‍ ഫാര്‍മ മേഖലയിലും ചുവടുറപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്; നെറ്റ്മെഡില്‍ 620 കോടിയുടെ മൂലധന നിക്ഷേപം നടത്തി

August 19, 2020 |
|
News

                  ഓണ്‍ലൈന്‍ ഫാര്‍മ മേഖലയിലും ചുവടുറപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്; നെറ്റ്മെഡില്‍ 620 കോടിയുടെ മൂലധന നിക്ഷേപം നടത്തി

മുംബൈ: ഓണ്‍ലൈന്‍ ഫാര്‍മ മേഖലയില്‍ കൂടി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നെറ്റ്മെഡില്‍ മൂലധനനിക്ഷേപം നടത്തി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിറ്റാലിക് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡി(നെറ്റ്മെഡ്)ലാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് 620 കോടിയുടെ നിക്ഷേപം നടത്തിയത്. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം (60ശതമാനം) ഓഹരികളും റിലയന്‍സിന് സ്വന്തമായി.

ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങളുടെ വിതരണവും അതുമായി ബന്ധപ്പെട്ട സേവനവും നല്‍കുകയെന്നതാണ് കമ്പനിയിലെ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ ഇഷ അംബാനി വ്യക്തമാക്കി. 2015 ല്‍ തടങ്ങിയ വിറ്റാലിക് മരുന്നുകളുടെയും മറ്റ് ആരോഗ്യ ഉത്പന്നങ്ങളടെയും വിതരണവും ഓണ്‍ലൈന്‍ വില്പനയുമാണ് പ്രധാനമായും നടത്തുന്നത്.

നെറ്റ്മെഡ് എന്ന ബ്രാന്‍ഡിലാണ് ഓണ്‍ലൈന്‍ വില്പന. റിലയന്‍സിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോറായ ജിയോമാര്‍ട്ടുമായി സഹകരിച്ച് മരുന്നുകളുടെ വിതരണവും സുഗമമായി നടത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved