അര്‍ബന്‍ ലാഡറിനെയും മില്‍ക്ക് ബാസ്‌ക്കറ്റിനെയും റിലയന്‍സ് സ്വന്തമാക്കിയേക്കും

August 17, 2020 |
|
News

                  അര്‍ബന്‍ ലാഡറിനെയും മില്‍ക്ക് ബാസ്‌ക്കറ്റിനെയും റിലയന്‍സ് സ്വന്തമാക്കിയേക്കും

ഇ-കൊമേഴ്സ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡറിനെയും പാലുത്പന്ന വിതരണത്തില്‍ മുന്‍നിരയിലുള്ള മില്‍ക്ക് ബാസ്‌ക്കറ്റിനെയും റിലയന്‍സ് സ്വന്തമാക്കിയേക്കും. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 224 കോടി ഡോളറിന്റേതാകും അര്‍ബന്‍ ലാഡറുമായിയുള്ള ഇടപെടന്നാണ് റിപ്പോര്‍ട്ടുകള്‍.

ആമസോണ്‍, ബിഗ്ബാസ്‌ക്കറ്റ് എന്നിവയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെതുടര്‍ന്നാണ് റിലയന്‍സുമായുള്ള ഇടപാടിന് മില്‍ക്ക് ബാസ്‌കറ്റ് തയ്യാറായത്. നിലവില്‍ കമ്പനി 1,30,000 കുടുംബങ്ങളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, പാലുത്പന്നങ്ങള്‍, ബേക്കറി, എഫ്എംസിജി എന്നിവ ഉള്‍പ്പടെ 9,000 ഉത്പന്നങ്ങളാണ് കമ്പനി വിതരണം ചെയ്യുന്നത്.

ഗുഡ്ഗാവ്, നോയ്ഡ, ദ്വാരക, ഗാസിയാബാദ്, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിലാണ് ബിഗ്ബാസ്‌കറ്റിന് സാന്നിധ്യമുള്ളത്. ഈ രണ്ടുകമ്പനികള്‍ക്കു പുറമെ, ഇ-ഫാര്‍മസി സ്റ്റാര്‍ട്ടപ്പായ നെറ്റ്മെഡ്സ്, ഓണ്‍ലൈന്‍ അടിവസ്ത്ര വിതരണക്കാരായ സിവാമെ തുടങ്ങിയവയെയും ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved