
മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ 37.90 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. 20,539 കോടിയാണ് ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ അറ്റാദായം.
കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ റിലയന്‍സിന്റെ അറ്റാദായം 14,894 കോടിയായിരുന്നു. റിലയന്‍സ് റീടെയിലിന്റെ ലാഭം 23 ശതമാനവും ടെലികോമിന്റേത് 8.9 ശതമാനവും ഉയര്‍ന്നുവെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ആകെ വരുമാനത്തില്‍ 54.25 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. കോവിഡ് ലോക്ഡൗണിന് ശേഷം സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലായതും ഉപഭോഗം ഉയര്‍ന്നതും റിലയന്‍സിന് ഗുണകരമായെന്നാണ് വിലയിരുത്തല്‍. കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്.