
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വിലിയ കമ്പനികളിലൊന്നായ റിയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം 9.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് രാജ്യത്തെ ഒരു കമ്പനിയുടെ വിപണി മൂലധനം റെക്കോര്‍ഡ് ഉയരത്തിലെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അവസാനിച്ച വ്യാപാര ദിനത്തില്‍ റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി വിലയില്‍ ഉണ്ടായിട്ടുള്ളത്. ഓഹരി വില കഴിഞ്ഞദിവസം 3.21 ശതമാനം ഉയര്‍ന്ന് 1,505 രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ടെലികോം കമ്പനിയായ ജിയോയുടെ പ്രടകനം റിലയന്‍സിന്റെ കുതിപ്പിന് ഊര്‍ജമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ മാസത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം ഒമ്പത് ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം റെക്കോര്‍ഡ് ഉയരത്തിലാണ് ഇതുവരെ കുതിച്ചുയരുന്നത്. ഡിസംബര്‍ മുതല്‍ കോള്‍ ഡാറ്റാ, താരാഫ്, വര്‍ധിപ്പിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയവര്‍ വര്‍ധിപ്പിക്കുമെന്നും, ജിയോ മുന്നേറ്റം തുടരുമെന്ന പ്രതീക്ഷയുമാണ് വിപണി മൂലധനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കുതിച്ചുയര്‍ന്നത്.
രാജ്യത്തെ പ്രധാന ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ വിപണി മൂലധനം 7.91 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ വിപണി മൂലധനത്തില്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ച കമ്പനിയാണ് ടിസിഎസ്. അതേസമയം കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 3.52 ശതമാനം ഉയര്‍ന്ന് 1509.80 രൂപയായി ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചില്‍ രേഖപ്പെടുത്തിയത്.