ബ്രസീലിന്റെ ക്രിപ്‌റ്റോ കറന്‍സി തലസ്ഥാനമായി മാറാന്‍ ഈ നഗരം

January 15, 2022 |
|
News

                  ബ്രസീലിന്റെ ക്രിപ്‌റ്റോ കറന്‍സി തലസ്ഥാനമായി മാറാന്‍ ഈ നഗരം

ബ്രസീലിയ: ഡിജിറ്റല്‍ കറന്‍സിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനീറോ. ക്രിപ്‌റ്റോ കറന്‍സിയുടെ തലസ്ഥാനമാക്കി റിയോയെ മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനായി ട്രഷറി കരുതല്‍ നിക്ഷേപത്തിന്റെ ഒരു ശതമാനം ഉപയോഗിച്ച് പുതിയ ഡിജിറ്റല്‍ കറന്‍സിക്ക് തുടക്കം കുറിക്കും. റിയോ മേയര്‍ എഡ്വാര്‍ഡോ പയസാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ വരവ് നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് നികുതി അടക്കുന്നവര്‍ക്ക് ഇളവ് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറ്റത്തവണയായി നികുതി അടക്കുമ്പോള്‍ ഏഴ് ശതമാനം വരെ ഇളവ് റിയോ ഡി ജനീറോയില്‍ ലഭിക്കുന്നുണ്ട്. ബിറ്റ്‌കോയിന്‍ ഉപയോഗിച്ചാണ് ഈ നികുതി അടക്കുന്നതെങ്കില്‍ ഇത് 10 ശതമാനമായിരിക്കും.

റിയോ ഇന്നോവേഷന്‍ മീറ്റില്‍ സംസാരിക്കുമ്പോഴാണ് തന്റെ പദ്ധതികളെ മേയര്‍ മനസ് തുറന്നത്. യു.എസ് നഗരമായ മിയാമിയുടെ മേയറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഡിജിറ്റല്‍ കറന്‍സിയിലൂടെ ലഭിക്കുന്ന പണം നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

Read more topics: # crypto currency,

Related Articles

© 2024 Financial Views. All Rights Reserved