
ക്രിപ്‌റ്റോ കറന്‍സി വിപണിയ്ക്ക് കഴിഞ്ഞ 24 മണിക്കൂറില്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മികച്ച വളര്‍ച്ച രേഖപ്പെടുത്തിയ കോയിനുകളില്‍ പലതും ഇന്ന് താഴേക്ക് പതിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഇന്ന് വിപണിയില്‍ ഏറ്റവും നേട്ടം കൊയ്തിരിക്കുന്നത് റിപ്പിള്‍ കോയിനുകളാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 12.24 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പിള്‍ കോയിനുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 75.97 രൂപയ്ക്കാണ് റിപ്പിള്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.1ഠ രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
ഇന്നലെ വിപണിയില്‍ മുന്നിട്ടു നിന്ന കാര്‍ഡാനോ കോയിനുകള്‍ക്ക് ഇന്ന് 0.97 ശതമാനം വളര്‍ച്ചയാണ് നേടുവാന്‍ സാധിച്ചത്. 136.3 രൂപയ്ക്കാണ് കാര്‍ഡാനോ കോയിനുകള്‍ നിലവില്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.4ഠ രൂപയാണ് മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിനുകളും വിപണിയില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3.44 ശതമാനത്തിന്റെ നേട്ടമാണ് ടെതര്‍ കോയിനുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. 77.82 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.6ഠ രൂപയാണ് മാര്‍ക്കറ്റ് ക്യാപ്.
ഏറ്റവും പഴക്കമേറിയതും നിക്ഷേപകര്‍ക്കെല്ലാം സുപരിചിതവുമായ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.77 ശതമാനത്തിന്റെ ഉയര്‍ച്ച നേടി. നിലവില്‍ 34,81,015 രൂപയ്ക്കാണ് ബിറ്റ് കോയിന്‍ വിനിമയം നടത്തപ്പെടുന്നത്. 64.6ഠ രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 0.08 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്. നിലവില്‍ 2,41,207 രൂപയ്ക്കാണ് എഥിരിയം വിനിമയം ചെയ്യപ്പെടുന്നത്. 28.2ഠ രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
അടുത്തിടെ നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയങ്കരമായി മാറിയ ക്രിപ്‌റ്റോ കറന്‍സിയായ ഡോജ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 1.52 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. നിലവില്‍ ഡോജ് കോയിന്‍ വിനിമയം നടത്തപ്പെടുന്നത് 20.86 രൂപയ്ക്കാണ്. 2.6ഠയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.06 ശതമാനം താഴേക്ക് പോയി. നിലവില്‍ 1,617.21 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.6ഠ രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
യുനിസ്വാപ് കോയിന്‍ ഒരു ദിവസം പിന്നിടുമ്പോള്‍ 3.13 ശതമാനം ഇടിവ് നേരിട്ടിരിക്കുകയാണ്. നിലവില്‍ 2,184.22 രൂപയ്ക്കാണ് യുനിസ്വാപ് കോയിന്‍ വിനിമയം നടത്തപ്പെടുന്നത്. 1.3ഠ രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. ലിറ്റ്കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.81 ശതമാനത്തിന്റെ വളര്‍ച്ച നേടി. നിലവില്‍ 13,097 രൂപയ്ക്കാണ് വിനിമയം നടത്തപ്പെടുന്നത്. 852.8ആ രൂപയാണ് മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.